Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയക്കെടുതിയിലും...

പ്രളയക്കെടുതിയിലും കൈത്താങ്ങായി ചാരിറ്റി വിങ്

text_fields
bookmark_border
ആലുവ: പ്രളയക്കെടുതിയിലും കൈത്താങ്ങായി യുവാക്കളുടെ സേവനകൂട്ടായ്മ. നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്ന നൊച്ചിമ ചാരിറ്റി വിങ്ങാണ് പ്രളയബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങിയത്. വെള്ളപ്പൊക്കം തുടങ്ങുംമുമ്പു തന്നെ മുൻകരുതൽ പ്രവർത്തനം നടത്തിയിരുന്നു. ഇതി‍​െൻറ ഭാഗമായി എടത്തല പഞ്ചായത്ത് 19ാം വാർഡിലെ ആശാദീപം സ്‌പെഷൽ സ്‌കൂളിലെ ഉപകരണങ്ങളും ഫർണിച്ചറുകളും സുരക്ഷിതസ്‌ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. എൻ.വൈ.സി പ്രവർത്തകരുമായി സഹകരിച്ചാണ് ഇത് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് മാറ്റിത്താമസിപ്പിച്ചവർക്ക് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി പുതപ്പുൾപ്പെടെ വസ്തുക്കൾ നൽകി. ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി ഭാഗത്തെ ക്യാമ്പിൽ വാർഡ് അംഗം ജാസ്മിൻ ഷെരീഫിന് സഹായവസ്തുക്കൾ കൈമാറി. ചടങ്ങിൽ ചാരിറ്റി വിങ് രക്ഷാധികാരി സന്ദീപ് ജി. നായർ, സംസ്‌ഥാന യുവജനക്ഷേമ ബോർഡ് അംഗവും ചാരിറ്റി വിങ് പ്രസിഡൻറുമായ അഫ്സൽ കുഞ്ഞുമോൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി മിഷാദ് കുടിലിൽ, മനാഫ്, ഷെർബിൻ കൊറയ തുടങ്ങിയവർ പങ്കെടുത്തു. എടത്തല പഞ്ചായത്ത് 19ാം വാർഡ് മാരിയിൽ പ്രദേശത്തെ രണ്ട് വീട്ടുകാർ വെള്ളപ്പൊക്കം കാരണം മാറിതാമസിച്ചിരുന്നു. കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ ഇവർക്ക് പ്രവർത്തകർ ഭക്ഷ്യവസ്തുക്കൾ നൽകി. എയ്ഡഡ് മേഖലയെ അവഗണിക്കുന്നത് പ്രതിഷേധാർഹം -അസോസിയേഷൻ ആലുവ: വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആധുനികവത്കരിക്കുമ്പോൾ എയ്ഡഡ് മേഖലയെ അവഗണിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്‌ഥാന വർക്കിങ് ജനറൽ സെക്രട്ടറി മണി കൊല്ലം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സർക്കാറി​െൻറ ഇത്തരം നടപടികൾമൂലം പൊതുവിദ്യാഭ്യാസ മേഖലയുടെ നെടുംതൂണായ എയ്ഡഡ് വിദ്യാഭ്യാസ മേഖല ഏറെ പ്രതിസന്ധിയിലാണ്. തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്ന അധ്യാപകരെ സംരക്ഷിക്കുന്നതി‍​െൻറ പേരിൽ എയ്ഡഡ് സ്കൂളുകളിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് സർക്കാർ നടപ്പാക്കുന്നത്. സ്കൂളുകളിൽ ആവശ്യത്തിന് അധ്യാപകരില്ലാതെ കുട്ടികളുടെ പഠനം അവതാളത്തിലാണ്. 2016 ജനുവരി 29നുശേഷം നിയമാനുസൃതം നിയമനംലഭിച്ച അധ്യാപകർക്കുൾപ്പെടെ ശമ്പളം ലഭിക്കുന്നില്ല. പുനർവിന്യസിക്കപ്പെടാത്ത രണ്ടായിരത്തിൽ താഴെയുള്ള അധ്യാപകരുടെ പേരിലാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സ്തംഭനത്തിലേക്ക് തള്ളിവിടുന്നത്. ദേശീയ തൊഴിൽനൈപുണ്യ പരിശീലനവും സിലബസ് പരിഷ്കരണവും നടപ്പാക്കാതെ ഡോ. ഖാദർ കമീഷ​െൻറ പേരിൽ അപ്രഖ്യാപിത നിയമനനിരോധനം ഏർപ്പെടുത്തി എയ്ഡഡ് മേഖലയെ തകർക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും മണി കൊല്ലം മുന്നറിയിപ്പ് നൽകി. സംസ്‌ഥാന വൈസ് പ്രസിഡൻറ് ടി.ഒ. ഭാസ്കരൻ, ജില്ല പ്രസിഡൻറ് എം.എം. അലിയാർ, ലീഗൽ സെൽ ചെയർമാൻ ജി. നന്ദകുമാർ, യൂസഫ് മുളാട്ട്, വർഗീസ് തേക്കിലക്കാടൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story