Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം ദേശീയദുരന്തമായി ...

പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണം ^യു.ഡി.എഫ്​

text_fields
bookmark_border
പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണം -യു.ഡി.എഫ് കൊച്ചി: കേരളം േനരിടുന്ന അതിരൂക്ഷ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പതിവ് മാനദണ്ഡങ്ങള്‍ മാറ്റിെവച്ച് സംസ്ഥാനത്തെ കൈയയച്ചു സഹായിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധിസംഘം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്സിങ്ങിനോട് അഭ്യർഥിച്ചു. പ്രളയക്കെടുതി വിലയിരുത്താനെത്തിയ രാജ്‌നാഥിന് നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അഞ്ചുദശാബ്ദത്തിനിെടയുണ്ടായ ഏറ്റവും രൂക്ഷമായ പ്രളയം പരിഹരിക്കാന്‍ കഴിയാത്തത്ര നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. യഥാർഥ നഷ്ടം കണക്കാക്കാനാവാത്തവിധം ഭീമമാണ്. സ്ഥിതി നേരിടുന്നതിന് 4000 കോടി രൂപയെങ്കിലും ഉടൻ അനുവദിക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ ടീമുകളെ അടിയന്തരമായി അയക്കണം. ദേശീയ ബാങ്കുകളില്‍നിന്നും സഹ. ബാങ്കുകളില്‍നിന്നും കര്‍ഷകര്‍ എടുത്ത കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് അവ നിര്‍മിച്ചു നല്‍കണം. ഭാഗികമായി നശിച്ചവര്‍ക്ക് അറ്റകുറ്റപ്പണിക്ക് ധനസഹായം നല്‍കണം. കൃഷി നശിച്ചവര്‍ക്ക് വീണ്ടും കൃഷിയിറക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണം. കുട്ടനാട് പാക്കേജി​െൻറ രണ്ടാംഘട്ടത്തിന് തുക അനുവദിക്കണം. കടലാക്രമണം നേരിടുന്നതിന് കടല്‍ഭിത്തി നിര്‍മിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം നല്‍കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എം.എൽ.എമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, എം.എം. ഫ്രാന്‍സിസ്, ജോര്‍ജ് സ്റ്റീഫന്‍ , വി. റാംമോഹന്‍, പി. രാജേഷ് എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story