Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീജേഷ് റോഡിനുസമീപം...

ശ്രീജേഷ് റോഡിനുസമീപം വീണ്ടും രാസമാലിന്യം തള്ളി

text_fields
bookmark_border
കിഴക്കമ്പലം: ശ്രീജേഷ് റോഡിനു സമീപം വീണ്ടും രാസമാലിന്യം തള്ളിയതായി ആരോപണം. ശനിയാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. റോഡിന് ഇരുവശത്തെയും പാടശേഖരത്തിലാണ് മാലിന്യം തള്ളുന്നത്. രണ്ടാഴ്ചത്തെ ഇടവേളകളിലാണ് പല ഭാഗങ്ങളിലായി മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്കുമുമ്പ് ഈ റോഡിൽ കെട്ടിടമാലിന്യം തള്ളിയതിനെത്തുടർന്ന് നാട്ടുകാർ വാഹനം പിടികൂടി മാലിന്യം തിരികെ കയറ്റിച്ചിരുന്നു. രാസമാലിന്യത്തിന് പുറമെ ഈ ഭാഗത്ത് വ്യാപകമായി കക്കൂസ് മാലിന്യവും തള്ളുന്നതായും ആരോപണമുണ്ട്. പാടശേഖരത്തിലേക്ക് തള്ളുന്ന മാലിന്യം കൈവഴികൾവഴി കടമ്പ്രയാറിലാണ് ചേരുന്നത്. പരിസര പ്രദേശങ്ങളിൽ നിരവധി വീടുകളാണുള്ളത്. മാലിന്യം പരിസരത്തെ കിണറുകളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കിഴക്കമ്പലം താമരച്ചാൽ ബൈപാസ് റോഡ്, ചേലക്കുളം, കാവുങ്ങൽപറമ്പ് മേഖലകളിലും പഴങ്ങനാട് പാടശേഖരങ്ങളിലും വ്യാപകമായി രാസമാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നതായി ആരോപണമുണ്ട്. മാലിന്യംവീണ പരിസരങ്ങളിലെ പുല്ല് കരിഞ്ഞിട്ടുണ്ട്. ഒരാഴ്ചമുമ്പ് കിഴക്കമ്പലം ബൈപാസ് റോഡിൽ കെട്ടിടമാലിന്യം തള്ളിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story