Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഅ്ദനിക്ക് നീതി:...

മഅ്ദനിക്ക് നീതി: കാമ്പയിന് തുടക്കം

text_fields
bookmark_border
കിഴക്കമ്പലം: മഅ്ദനിക്ക് നീതിയാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പി.ഡി.പി ലക്ഷം നിവേദനം അയക്കുന്നതി​െൻറ കുന്നത്തുനാട് നിയോജക മണ്ഡലംതല ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ രാജു മാത്താറ ഉദ്ഘാടനം ചെയ്തു. മഅ്ദനിയുടെ ജയില്‍വാസം രാജ്യത്തി​െൻറ നീതിന്യായവ്യവസ്ഥക്ക് നാണക്കേടാണെന്നും വിചാരണ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷിഹാബ് ചേലക്കുളം, മണ്ഡലം ഭാരവാഹികളായ എം.എം. ഷമീര്‍, യു.എ. ഷുക്കൂര്‍, ഇസ്മായില്‍ മൗലവി, കെ.കെ. പരീകുഞ്ഞ്, പി.എ. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story