Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടമലയാർ ഡാമി​െൻറ...

ഇടമലയാർ ഡാമി​െൻറ ഷട്ടറുകൾ വീണ്ടും തുറന്നു

text_fields
bookmark_border
കോതമംഗലം: ഇടമലയാർ ഡാമിലെ താഴ്ത്തിയ മുഴുവൻ ഷട്ടറുകളും ഞായറാഴ്ച രാത്രിയോടെ തുറന്നു. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഡാമി​െൻറ നാല് ഷട്ടറുകളിൽ മൂന്നെണ്ണം ശനിയാഴ്‌ച ഉച്ചയോടെ താഴ്ത്തിയിരുന്നു. ശക്തമായ നീരൊഴുക്കിൽ ജലനിരപ്പ് സംഭരണ പരിധിക്കടുത്ത് എത്തിയതോടെ അടച്ച ഷട്ടറുകളിൽ ഒന്ന് ശനിയാഴ്ച വൈകീട്ടോടെ തുറന്ന് ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം ആരംഭിച്ചു. ഞായറാഴ്ച ഉച്ചയോടെ നീരൊഴുക്ക് പിന്നെയും ശക്തമായതോടെ മൂന്നാമത്തെ ഷട്ടർ തുറക്കുകയായിരുന്നു. ജലനിരപ്പ് താഴാത്ത സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടറും തുറക്കാൻ വൈദ്യുതി വകുപ്പ് അധികൃതർ തീരുമാനിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story