Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.എസ്​.പി (എം​)...

ആർ.എസ്​.പി (എം​) കാമ്പയിൻ നവംബറിൽ

text_fields
bookmark_border
കൊച്ചി: 'ഫാഷിസ്റ്റ് ഭീകരതക്കെതിരെ ഇടതുപക്ഷ ബദൽ' മുദ്രാവാക്യമുയർത്തി സംസ്ഥാന കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ആർ.എസ്.പി (എം). നവംബറിൽ കൊല്ലത്ത് ഇടതുപക്ഷ െഎക്യ സമ്മേളനം നടത്താനും കേരള ആർ.എസ്.പി ഘടകം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് മടങ്ങിവരണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ഘടകങ്ങൾക്ക് തുറന്ന കത്ത് നൽകാനും സംസ്ഥാന പ്ലീനം തീരുമാനിച്ചു. എൻ.ആർ. റോയി, ടി.പി. കുഞ്ഞച്ചൻ, എം.എ. വാസുദേവൻ, കെ.ടി. ആനന്ദൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റിട്ട. ജില്ല ജഡ്ജി എസ്. സോമൻ ഉദ്ഘാടനം ചെയ്തു. ജി. രാധാകൃഷ്ണ ശർമ, ഡി. മോഹന വർമ, കായിക്കര നസീർ, ഷാജി ചന്ദ്രൻ, ബി. അജിത്കുമാർ, പി.പി. ബെന്നി, സണ്ണി ചരക്കാട്ടിൽ, അനീഷ് മലയാറ്റൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന ആക്ടിങ് സെക്രട്ടറി പ്രേം സുധ സമാന പ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story