Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്ധകാരനഴിയിൽ അനധികൃത...

അന്ധകാരനഴിയിൽ അനധികൃത മണൽ വാരൽ

text_fields
bookmark_border
അരൂർ: നിയമങ്ങൾ കാറ്റിൽപറത്തി അന്ധകാരനഴിയിൽനിന്ന് മണൽ വാരുന്നത് തുടരുന്നു. മണൽ കടത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. തീരത്തേക്ക് വള്ളങ്ങൾ കടന്നുപോകാതിരിക്കാൻ സ്പിൽവേ ഷട്ടറുകൾ ജല നിരപ്പിൽനിന്ന് ഒരടി മാത്രം ഉയർത്തിെവച്ചത് ഒഴിവാക്കിയാൽ അധികാരികൾ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. വല്ലപ്പോഴും പേരിനുമാത്രമാണ് പൊലീസ് പട്രോളിങ് നടത്തുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന മണൽവാരൽ തടയണമെന്ന് മത്സ്യത്തൊഴിലാളികൾ ഉൾെപ്പടെയുള്ളവർ ആവശ്യപ്പെടുന്നു. ട്രോളികളിലും സൈക്കിളിലും ചാക്കുകളിലും തലച്ചുമടായുമെല്ലാം ഇവിടെനിന്ന് ദിവസവും ധാരാളം മണലാണ് കൊണ്ടുപോകുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനാണ് മണൽ കൊണ്ടുപോകുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ, ഇവ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടശേഷം രാത്രി വാഹനങ്ങളിൽ കയറ്റിപോകുന്നെന്നാണ് ഒരുവിഭാഗത്തി​െൻറ ആരോപണം. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ പഞ്ചായത്തുകളുടെ പരിധിയിലെ വീടുകളുടെ മുറ്റം ഉയർത്താനും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുമാണ് വള്ളത്തൊഴിലാളികൾ മണലെടുത്തിരുന്നത്. ഇവരിൽനിന്ന് മണൽ വിലയ്ക്ക് വാങ്ങി ലോറിക്ക് കയറ്റി അയക്കാൻ തുടങ്ങിയതോടെയാണ് അധികാരികൾ നിയന്ത്രണം കൊണ്ടുവന്നത്. പക്ഷേ നിയന്ത്രണങ്ങൾ നടപ്പായില്ല. വിദ്യാഭ്യാസ അവാര്‍ഡ് ആലപ്പുഴ: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സിയിൽ മികവ് തെളിയിച്ച വിദ്യാർഥികള്‍ക്ക് വിദ്യാഭ്യസ അവാര്‍ഡ് വിതരണവും വിവിധ ക്ഷേമ ആനുകൂല്യ മേളയുടെയും ജില്ലതല ഉദ്ഘാടനം 14ന് രാവിലെ 10ന് പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. കൃഷ്ണനും ജില്ല വെല്‍ഫെയര്‍ ഫണ്ട് ഓഫിസര്‍ വി. ബിജുവും അറിയിച്ചു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 80 എ പ്ലസുകാരുള്‍പ്പെടെ 343 വിദ്യാർഥികളാണ് അവാര്‍ഡിന് അര്‍ഹരായത്. എ പ്ലസ് നേടിയവര്‍ക്ക് 2500 രൂപ, 1750, 1500, 1000 ക്രമത്തിലാണ് അര്‍ഹരായവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നത്. വിദ്യാഭ്യാസ കാഷ് അവാര്‍ഡായി 6.36 ലക്ഷവും പ്രസവാനുകൂല്യമായുള്ള 15,000 രൂപ അഞ്ചുപേര്‍ക്കും അതിവര്‍ഷ ആനുകൂല്യത്തിന് അര്‍ഹരായവരായ രണ്ടുപേര്‍ക്ക് 20,000 രൂപയും സമ്മേളനത്തില്‍ വിതരണം ചെയ്യും. വൈ.എം.സി.എ മരുന്നുവിതരണം ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ആലപ്പുഴ വൈ.എം.സി.എയുടെ സാമൂഹികസേവന പദ്ധതിയായ കുട്ടനാടിനൊരു കൈത്താങ്ങിന് തുടക്കമായി. ഇതി​െൻറ ഭാഗമായി മരുന്നുവിതരണം നടത്തി. പുളിങ്കുന്ന് കെ.ഇ കാര്‍മല്‍ സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ പ്രിന്‍സിപ്പൽ ഫാ. അജിന്‍ ചാത്തമല വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡൻറ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹന്‍ ജോര്‍ജ്, പുളിങ്കുന്ന് വൈ.എം.സി.എ പ്രസിഡൻറ് ചാക്കോ ദേവസ്യ എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ റോണി മാത്യു, അനില്‍ ജോര്‍ജ്, ബിനു മാത്യു തുടങ്ങിയവര്‍ നേതൃത്വം നൽകി. സ്ഥിരമായി മരുന്ന് കഴിക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഒരുമാസത്തേക്ക് കഴിക്കാനുള്ള മരുന്നുകളാണ് നൽകിയത്. ആവശ്യമായ വൈദ്യനിര്‍ദേശങ്ങള്‍ നൽകുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story