Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരിദിനം ആചരിച്ചു

കരിദിനം ആചരിച്ചു

text_fields
bookmark_border
പിറവം: കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ്, ദലിത് കത്തോലിക്ക മഹാസഭ എന്നിവർ സംയുക്തമായി പിറവത്ത് പ്രതിഷേധറാലിയും പോസ്റ്റ്ഓഫിസിന് മുന്നിൽ ധർണയും നടത്തി. കരിദിനാചരണത്തി​െൻറ ഭാഗമായിട്ടായിരുന്നു ധർണ. പട്ടികജാതിക്കാർക്കുള്ള സംവരണാനുകൂല്യങ്ങൾ തങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണ നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ ഇടവക വികാരി കെ.ഒ. രാജു അധ്യക്ഷത വഹിച്ചു. കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് അധ്യക്ഷൻ എബനേസർ ഐസക് മുഖ്യപ്രഭാഷണം നടത്തി. ജില്ല കൺവീനർ യു.എം. ജോയി, വി.വി. ബിജു, നഗരസഭ പ്രതിപക്ഷ നേതാവ് അജേഷ് മനോഹർ, കെ.എ. മാർട്ടിൻ, ജോളി ജോസഫ്, സി.എൻ. സദാമണി, പി.കെ. ബിജു, കെ.സി. ഫിലിപ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story