Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുല്ലപ്പെരിയാര്‍: പഠന...

മുല്ലപ്പെരിയാര്‍: പഠന റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കോടതിയെ സമീപിക്കും -സേവ് കേരള

text_fields
bookmark_border
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് വിവിധ ഏജന്‍സികൾ നടത്തിയ പഠന റിപ്പോര്‍ട്ടി​െൻറ വിശദാംശങ്ങള്‍ നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സേവ് കേരള ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിവരാവകാശം മുഖേന ആവശ്യപ്പെട്ടപ്പോള്‍ അത്തരം പഠന റിപ്പോര്‍ട്ടുകള്‍ ജനം അറിയേണ്ടതില്ലെന്നായിരുന്നു സർക്കാറി​െൻറ മറുപടിയെന്ന് സേവ് കേരള പ്രസിഡൻറ് റസൽ ജോയി പറഞ്ഞു. 2017ല്‍ മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കവെ കേന്ദ്രസർക്കാറിനോടും കേരള, തമിഴ്‌നാട് സര്‍ക്കാറുകളോടും മൂന്ന് ദുരന്തനിവാരണ സമിതി രൂപവത്കരിച്ച് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. വെവ്വേറെ സമിതികൾ രൂപവത്കരിച്ചശേഷം ഏകോപിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, സംസ്ഥാന സർക്കാർ സമിതി രൂപവത്കരണത്തിന് നടപടി സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവ് പാലിക്കാത്ത മൂന്ന് സര്‍ക്കാറുകൾക്കെതിരെയും കോടതിയലക്ഷ്യഹരജി സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്റ്റാന്‍ലി പൗലോസ്, പി.എം. തങ്കപ്പന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story