Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക്​ ജീവനക്കാർക്ക്​ ...

ബാങ്ക്​ ജീവനക്കാർക്ക്​ ഇനി മാനേജ്​മെൻറി​െൻറ 'രക്ഷാകവചം'

text_fields
bookmark_border
തൃശൂർ: ജോലിയുടെ ഭാഗമായി കേസിൽപെടുന്ന ബാങ്ക് ജീവനക്കാരെ ഇനി മാനേജ്മ​െൻറ് സംരക്ഷിക്കും. മുെമ്പന്നും ഇല്ലാത്ത വിധം ബാങ്കുകൾ അന്വേഷണവും നടപടിയും നേരിടുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് രക്ഷാകവചമൊരുക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. എല്ലാ ബാങ്കുകളുടെയും ചീഫ് എക്സിക്യൂട്ടിവുകൾക്ക് െഎ.ബി.എ വിശദമായ കത്തയച്ചു. അതത് ബാങ്കുകളുടെ ബോർഡ് ചേർന്ന് ഇതി​െൻറ നടപടിക്രമം തീരുമാനിക്കും. വിരമിച്ച ജീവനക്കാർക്കും സഹായം ലഭിക്കും. കഴിഞ്ഞമാസം 27ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ വിളിച്ചുചേർത്ത ബാങ്ക് സി.ഇ.ഒമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ബാങ്ക് ജീവനക്കാരനോ ഡയറക്ടറോ 'ഉത്തമ വിശ്വാസത്തിൽ' ചെയ്ത കാര്യങ്ങളുടെ പേരിൽ കേസും അന്വേഷണവും അറസ്റ്റും പോലുള്ള നടപടികൾ നേരിടേണ്ടി വരുന്നത് ആശാസ്യമല്ല എന്നാണ് െഎ.ബി.എയുടെ നിലപാട്. തൊഴിൽ സംരക്ഷണം എന്ന നിലക്കുകൂടി ഇതിനെ കണ്ട് സമഗ്ര സംരക്ഷണത്തിന് പദ്ധതി തയാറാക്കാനാണ് ബാങ്ക് ബോർഡുകളോട് െഎ.ബി.എ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാര​െൻറ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന് ബാങ്ക് മുൻൈകയെടുക്കണം. അറസ്റ്റ് അനിവാര്യമാവുന്ന പക്ഷം ഉടൻ ജാമ്യം ലഭിക്കാൻ വേണ്ടത് ചെയ്യണം. കോടതിയിലും വക്കീലിനും വേണ്ടി വരുന്ന പണം, യാത്രക്കും മറ്റും ആവശ്യമായി ചെലവ് എന്നിവയെല്ലാം ബാങ്ക് വഹിക്കണം. സി.ബി.െഎ പോലുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ, വിരമിച്ചവർ ഉൾപ്പെടെ ജീവനക്കാർക്ക് അഭിഭാഷക​െൻറ സഹായം ഉറപ്പാക്കേണ്ടത് ബാങ്കാണ്. വേണ്ടിവന്നാൽ 'പണച്ചെലവുള്ള' അഭിഭാഷകനെയും ഏർപ്പാടാക്കാം. ഇതിനുള്ള ചെലവ്, പ്രത്യേകിച്ച് വിരമിച്ചതോ രാജിവെച്ചതോ ആയ ജീവനക്കാരുടെ കാര്യത്തിൽ ബാങ്ക് വഹിക്കണം. വായ്പയെടുത്ത് കുടിശ്ശിക വരുത്തുന്നവർ കൊടുക്കുന്ന കേസിലും ബന്ധപ്പെട്ട ജീവനക്കാരന് സംരക്ഷണം ബാങ്ക് നൽകണം. ഇത്തരം കേസുകളിൽപെടുന്ന ജീവനക്കാരനെ കുഴപ്പക്കാരനായി മുദ്ര കുത്തുന്ന രീതി ബാങ്കുകൾ അവസാനിപ്പിക്കണമെന്നും െഎ.ബി.എ നിർദേശിച്ചിട്ടുണ്ട്. സമീപകാലത്ത് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ബാങ്കുകൾക്കും ജീവനക്കാർക്കുമെതിരെ സി.ബി.െഎ ഉൾപ്പെടെ അന്വേഷണ ഏജൻസികൾ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇതിൽ ചില കേസുകളിൽ ബാങ്ക് ജീവനക്കാർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് െഎ.ബി.എ 'ഉത്തമ വിശ്വാസത്തിൽ ചെയ്ത കാര്യങ്ങൾ' എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയെന്ന് സംസ്ഥാനത്തെ ഒരു പഴയ തലമുറ സ്വകാര്യ ബാങ്കിലെ ഉന്നതൻ പറഞ്ഞു. ബാങ്കുകൾ കിട്ടാക്കടം പിരിച്ചെടുക്കൽ ഉൗർജിതമാക്കിയ സാഹചര്യത്തിൽ ഇനിയും കേസുകൾ വരാമെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് െഎ.ബി.എയുടെ നീക്കം.
Show Full Article
TAGS:LOCAL NEWS 
Next Story