Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജേസി ഫൗണ്ടേഷൻ...

ജേസി ഫൗണ്ടേഷൻ പുരസ്കാരം: ദുൽഖർ സൽമാൻ നടൻ, അനുമോൾ നടി

text_fields
bookmark_border
കൊച്ചി: 15ാമത് ജേസി ഫൗണ്ടേഷന്‍ സിനിമ, ടി.വി, നാടക, സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനെ (ജോമോ​െൻറ സുവിശേഷങ്ങള്‍) മികച്ച നടനായും അനുമോളെ (നിലാവറിയാതെ) നടിയായും െതരഞ്ഞെടുത്തു. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' ആണ് മികച്ച ചിത്രം. 'ജോമോ​െൻറ സുവിശേഷങ്ങളി'ലൂടെ സത്യന്‍ അന്തിക്കാട് മികച്ച സംവിധായകനായി. മാന്‍ ഓഫ് ദി ഇയറായി 'ക്ലിൻറ്' സംവിധായകൻ ഹരികുമാറിനെ െതരഞ്ഞെടുത്തു. സഹനടന്‍ -അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), സഹനടി -ശാന്തികൃഷ്ണ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള), ഗായകന്‍ -അഭിജിത്ത് കൊല്ലം (കുട്ടനാടന്‍ കാറ്റ്-ഭയാനകം), ഗായിക -ഗൗരിലക്ഷ്മി (ആരോ നെഞ്ചില്‍-ഗോദ), ഗാനരചയിതാവ് -പ്രേംദാസ് ഗുരുവായൂര്‍ (പോയ് മറഞ്ഞകാലം വന്നുചേരുമോ -വിശ്വാസപൂര്‍വം മന്‍സൂര്‍), സംഗീത സംവിധായന്‍ -ഷാന്‍ റഹ്മാന്‍ (ജിമിക്കി കമ്മല്‍ -വെളിപാടി​െൻറ പുസ്തകം), തിരക്കഥ -ചെമ്പന്‍ വിനോദ് (അങ്കമാലി ഡയറീസ്), പുതുമുഖ സംവിധായകര്‍ -മഹേഷ് നാരായണന്‍ (ടേക്ക്ഓഫ്), അരുണ്‍ ഗോപി (രാമലീല), ടോം ഇമ്മട്ടി (ഒരു മെക്‌സിക്കന്‍ അപാരത), പുതുമുഖ നടന്‍ -അപ്പാണി ശരത് (അങ്കമാലി ഡയറീസ്). മികച്ച ടി.വി സീരിയല്‍ -അമ്മുവി​െൻറ അമ്മ, സീരിയല്‍ സംവിധായകന്‍ -കൃഷ്ണകുമാര്‍ കൂടല്ലൂര്‍, മികച്ച നടന്‍ -റോണ്‍സണ്‍, മികച്ച നടി -റബേക്ക സന്തോഷ്, മികച്ച ടി.വി അവതാരക -പേളി മാണി, അവതാരകന്‍ -ബിജു മുത്താതി. മികച്ച നാടകം -എം.ടിയും ഞാനും(വടകര കാഴ്ച കമ്യൂണിക്കേഷന്‍), നാടകനടന്‍ -പ്രമോദ് വെളിയനാട് (മനഃസാക്ഷിയുള്ള സാക്ഷി), നാടകനടി -മഞ്ജു റെജി (കരുണ), നാടകസംവിധായകന്‍ -മീനമ്പലം സന്തോഷ് (എഴുത്തച്ഛന്‍- അക്ഷരകല തിരുവനന്തപുരം), ചെറുകഥ -ഇ. സന്തോഷ്‌കുമാര്‍ (സിനിമാപറുദീസ), മികച്ച നോവല്‍ -മുരളി നെല്ലനാട്(ചാക്കോയും മേരിയും) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. 18ന് രാവിലെ 10ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ജേസിയുടെ 79ാമത് ജന്മദിനാഘോഷത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ സംഗീത സംവിധായകന്‍ എ. രാമചന്ദ്രന്‍, ജേസി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബ്രഹാം ലിങ്കണ്‍, ചെയര്‍മാന്‍ ജെ.ജെ കുറ്റിക്കാട്ട്, ജൂറി അംഗം സലാവുദ്ദീന്‍ കേച്ചേരി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story