Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിൽ അമ്മയും...

കുട്ടനാട്ടിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
കുട്ടനാട്: കുട്ടനാട് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. നെടുമുടി പൊങ്ങ ചെമ്മനങ്ങാട് സിബിച്ച​െൻറ ഭാര്യ ജോളി (47), മകള്‍ സിജി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ നാട്ടുകാരാണ് ഇരുവരുടെയും മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരിയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സിബിച്ചനെ രാവിലെ ബസ് കയറ്റി വിട്ടശേഷമാണ് സിജി വീട്ടിലേക്ക് മടങ്ങിയത്. പൊങ്ങ ജങ്ഷനിലെ ദുരിതാശ്വാസ ക്യാമ്പിൽ ആഹാരം പാകം ചെയ്യാനും മറ്റും ഇരുവരും സ്ഥിരമായി എത്തുന്നതാണ്. എന്നാല്‍, ശനിയാഴ്ച ഇവര്‍ ക്യാമ്പില്‍ എത്തിയിരുന്നില്ല. ബന്ധുവീട്ടില്‍ താമസിച്ച് പഠിക്കുന്ന മൂത്തമകള്‍ സിമി ഉച്ചയോടെ വീട്ടിലെത്തി അമ്മയെയും അനുജത്തിയെയും അന്വേഷിച്ചു. ഇതിനിടെ, വീടിന് സമീപത്തെ കടന്നങ്കാട് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ അമ്മയുടെ വസ്ത്രം കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മീന്‍ പിടിക്കുന്നതിന് വലയിട്ടിരുന്ന പാടത്തുനിന്ന് മീനെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ടതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അമ്മയുടെ മൃതദേഹം പാടശേഖരത്തില്‍ വീടിനോട് ചേര്‍ന്നും മകളുടേത് അഞ്ച് മീറ്ററോളം അകലെയുമാണ് കണ്ടെത്തിയത്. നെടുമുടി പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് പൊങ്ങ മാര്‍സ്ലീവ പള്ളി സെമിത്തേരിയില്‍.
Show Full Article
TAGS:LOCAL NEWS 
Next Story