Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅലൻസിയറോട്​ അമ്മ...

അലൻസിയറോട്​ 'അമ്മ' വിശദീകരണം തേടി

text_fields
bookmark_border
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ സംസാരിച്ചുകൊണ്ടിരുന്ന നടൻ മോഹൻലാലിന് നേരെ തോക്ക് ചൂണ്ടുന്നരീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ച നടൻ അലൻസിയറോട് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' വിശദീകരണം തേടി. സംഭവം ഏറെ ചർച്ചയായതോടെയാണ് വിശദീകരണം ആവശ്യപ്പെട്ട് സംഘടന അലൻസിയർക്ക് കത്തയച്ചത്. തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ മുഖ്യാതിഥിയായ മോഹൻലാൽ സംസാരിക്കുന്നതിനിടെയാണ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ അലൻസിയർ മോഹൻലാലിന് നേരെ തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ചത്. ഇൗ സമയം മുഖ്യമന്ത്രി അടക്കമുള്ളവർ വേദിയിൽ ഉണ്ടായിരുന്നു. വേദിയിൽ കയറാനുള്ള അലൻസിയറുടെ ശ്രമം മറ്റുള്ളവർ തടയുകയായിരുന്നു. എന്നാൽ, ആ സമയം സംഭവിച്ചത് എന്താണെന്ന് തനിക്ക് ഒാർമയില്ലെന്നായിരുന്നു അലൻസിയറുടെ വിശദീകരണം.
Show Full Article
TAGS:LOCAL NEWS 
Next Story