Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത നിർമാണം തടഞ്ഞ...

അനധികൃത നിർമാണം തടഞ്ഞ ഉത്തരവിന് പുല്ലുവില

text_fields
bookmark_border
കൂത്താട്ടുകുളം: സർക്കാർ ഭൂമിയിലെ അനധികൃത നിർമാണം തടഞ്ഞ നഗരസഭ സെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില. നഗരസഭ ആറാം വാർഡിൽ ഗവ. ആശുപത്രി-അശ്വതി റോഡിൽ കത്തോലിക്ക പള്ളിക്ക് എതിർവശത്തെ അനധികൃത നിർമാണം പൊളിക്കണമെന്ന് വെള്ളിയാഴ്ച വൈകീട്ട് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള അസി. എൻജിനീയർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ ശനിയാഴ്ച രാവിലെയും നിർമാണം തുടരുകയായിരുന്നു. തുടർന്ന് സെക്രട്ടറിയുടെ നിർദേശപ്രകാരം പൊലീസെത്തി നിർമാണം തടഞ്ഞു. ഇവിടെയുണ്ടായിരുന്ന പഴയ കെട്ടിടത്തി​െൻറ മുൻഭാഗം നിലനിർത്തി പിറകുവശത്താണ് നിർമാണം നടത്തിയത്. ഇതിന് നഗരസഭയുടെ അനുമതി തേടിയിട്ടില്ല. സ്ഥിരംസമിതി ചെയർപേഴ്സൻ ഓമന മണിയ‍​െൻറ ഭർത്താവി​െൻറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമാണമെന്നാണ് ആരോപണം. ഓമന മണിയൻ സത്യപ്രതിജ്‌ഞാ ലംഘനമാണ് നടത്തിയതെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് സി.എൻ. പ്രഭകുമാർ ആവശ്യപ്പെട്ടു. സർക്കാർഭൂമി കൈയേറ്റങ്ങളെയും അനധികൃത നിർമാണങ്ങളെയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും ഇതിന് നഗരസഭഭരണം ദുരുപയോഗം ചെയ്യുകയാണെന്നും സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ് പറഞ്ഞു. തൊട്ടുചേർന്ന കല്യാണി എന്ന വ്യക്തിയുടെ കൈയേറ്റ നിർമാണവും നഗരസഭ തടഞ്ഞിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story