Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവില്ലേജ് ഓഫിസ് നിർമാണ...

വില്ലേജ് ഓഫിസ് നിർമാണ മറവിൽ മല ഇടിച്ച് മണ്ണുകടത്താൻ നീക്കം

text_fields
bookmark_border
മൂവാറ്റുപുഴ: വില്ലേജ് ഓഫിസ് നിർമാണത്തി​െൻറ മറവിൽ കൈനിക്കൽ മല ഇടിച്ച് മണ്ണ് കടത്താൻ നീക്കം. സംഭവം വിവാദമായതോടെ നിർമാണം തടസ്സപ്പെടുത്തിയ മണ്ണുമാഫിയ മല ഇടിക്കാനുള്ള തന്ത്രങ്ങൾ പയറ്റി രംഗത്ത് സജീവമായി. പായിപ്ര പഞ്ചായത്തി​െൻറ കൈവശമുള്ള നാലേക്കർ കൈനിക്കര മലയാണ് നിരത്തി മണ്ണ് വിൽക്കാൻ നീക്കം നടക്കുന്നത്. വിഷയത്തിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപിൾ കലക്ടർക്ക് പരാതി നൽകുകയായിരുന്നു. അഞ്ചുകോടിയിലേറെ മതിപ്പുവിലയുള്ള മണ്ണ് ചില പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയോടെ മണ്ണുമാഫിയ കൈവശപ്പെടുത്തിയതെന്നാണ് ആരോപണം. ജിയോളജി വകുപ്പി​െൻറ എതിർപ്പ് മറികടന്ന് ഔദ്യോഗിക അനുവാദവും രേഖകളുമില്ലാതെ രഹസ്യമായി ലേലം ചെയ്തതായാണ് സൂചന. ഈ പ്രദേശത്ത് നിർമാണ പ്രവർത്തനം ഒന്നും ഇല്ലാതിരിക്കെ ലേലവിവരം പഞ്ചായത്ത് രഹസ്യമാക്കി െവച്ചിരിക്കുകയൈണന്ന് ഗ്രീൻ പീപിളി​െൻറ പരാതിയിൽ പറയുന്നു. പായിപ്ര പഞ്ചായത്ത് ഒാഫിസിനുസമീപത്തെ കൈനിക്കൽ മലയിലെ 10 സ​െൻറ് സ്ഥലം മുളവൂർ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കാൻ നൽകിയതോടെയാണ് മണ്ണ് കച്ചവടത്തിന് തുടക്കംകുറിച്ചത്. നൽകിയ സ്ഥലത്തുനിന്ന് മണ്ണ് നീക്കിയെങ്കിലും നിർമാണാവശ്യങ്ങൾക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ സൂക്ഷിച്ചു. പഞ്ചായത്ത് വക സ്ഥലത്തെ മണ്ണ് പുറത്ത് വിൽക്കുന്നതിന് നിയമതടസ്സം ഉള്ളതിനാൽ വിൽപന അസാധ്യമായതോടെയാണ് ഇത് സൂക്ഷിച്ചത്. കർശനനിയമം നിലനിൽക്കെയാണ് പഞ്ചായത്ത് രേഖകളിൽ നിർമാണപ്രവർത്തനങ്ങൾക്ക് എന്ന വ്യാജേന പഞ്ചായത്തിനുകീഴിലെ കൈനിക്കൽ മല പൂർണമായി നാമമാത്ര വിലയ്ക്ക് മണ്ണെടുത്ത് വിൽക്കുന്നതിന് മാഫിയസംഘം പിടിമുറുക്കിയത്. സംഭവം പുറംലോകം അറിഞ്ഞതോടെ മണ്ണെടുപ്പിന് അനുവദിക്കില്ലെന്ന് റവന്യൂ വകുപ്പ് നിലപാടെടുത്തു. ഇതോടെയാണ് വായനമുറി, ടി.വി അടക്കം വിശാല സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണം തടസ്സപ്പെടുത്തിയത്. മണ്ണ് എടുത്തതിനുശേഷം മാത്രമേ വില്ലേജ് ഓഫിസി​െൻറ നിർമാണം അനുവദിക്കൂവെന്ന് വാദിച്ച് ചില പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽതന്നെയാണ് പണി തടസ്സപ്പെടുത്തിയിരിക്കുന്നതെന്നും ഗ്രീൻ പീപിൾ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story