Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവരട്ടാറിൽ...

വരട്ടാറിൽ ഒഴുക്കിൽപെട്ട് വിദ്യാർഥിയെ കാണാതായി

text_fields
bookmark_border
ചെങ്ങന്നൂർ: വെള്ളം നിറഞ്ഞൊഴുകുന്ന വരട്ടാറിലെ ശക്തമായ ഒഴുക്കിൽപെട്ട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായി. ചങ്ങനാശ്ശേരി പായിപ്പാട് പുതുപറമ്പിൽ വീട്ടിൽ തോമസ് മാത്ത​െൻറ മകൻ ജിതിൻ തോമസ് മാത്തനെയാണ് (14) കാണാതായത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ കുറ്റൂർ തൈമറവുംകരയിലെ മാമ്പറ്റ കടവ് ചപ്പാത്തിലാണ് ഒഴുക്കിൽപെട്ടത്. മാതൃസഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ജിതിൻ. മാതൃസഹോദരീ ഭർത്താവ് തിരുവൻവണ്ടൂർ കല്ലിശ്ശേരി മഴുക്കീർ കാരയ്ക്കാണവീട്ടിൽ കെ.പി. വർഗീസിനൊപ്പം (കുഞ്ഞുമോൻ) വരട്ടാറിലെ വെള്ളം കാണുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. സമീപവാസിയായ കൃഷ്ണൻകുട്ടി വെള്ളത്തിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. തിരുവല്ലയിൽനിന്നും ചെങ്ങന്നൂരിൽനിന്നും ഫയർഫോഴ്സ് സംഘങ്ങൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി ഏറെ വൈകിയും കണ്ടെത്താനായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story