Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത തീർഥാടകർക്കായി...

വനിത തീർഥാടകർക്കായി ഒരുങ്ങുന്നത് മൂന്ന് വിമാനങ്ങൾ

text_fields
bookmark_border
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന മൂന്ന് വിമാനങ്ങളിൽ യാത്രയാകുന്നത് ബഹുഭൂരിഭാഗവും വനിതകൾ. മെഹ്റം ഇല്ലാതെ 45 വയസ്സ് കഴിഞ്ഞ നാലുപേരടങ്ങുന്ന വനിത സംഘത്തിന് ഹജ്ജ് നിർവഹിക്കാൻ ഈ വർഷം മുതൽ അനുമതി നൽകിയതോടെയാണ് വനിതകളുടെ വലിയ സംഘത്തിന് ഹജ്ജിന് പോകാൻ അവസരം ഒരുങ്ങിയത്. ഇന്ന് പുറപ്പെടുന്ന മൂന്ന് വിമാനങ്ങളിൽ ഓരോ വിമാനത്തിലും 410 തീർഥാടകരാണ് ഉണ്ടാകുക. രാവിലെ 7.55ന് പുറപ്പെടുന്ന എസ്.വി 5916 നമ്പർ വിമാനത്തിൽ 376 പേരും മെഹ്റം ഇല്ലാതെ യാത്രയാകുന്ന പ്രത്യേക ക്വാട്ടയിൽ ഉൾപ്പെട്ടവരാണ്. രാവിലെ 9.55ന് പുറപ്പെടുന്ന എസ് വി 5920 നമ്പർ വിമാനത്തിൽ 375 വനിതകളും രാത്രി 10.55ന് പുറപ്പെടുന്ന എസ്.വി 5924 നമ്പർ വിമാനത്തിൽ 333 വനിതകളുമാണ് മെഹ്റം ഇല്ലാതെ ഇന്ന് യാത്രയാകുക. ഇവരെ കൂടാതെ ഈ വിമാനങ്ങളിൽ പുരുഷന്മാർക്കൊപ്പമുള്ള വനിതകൾ വേറെയുമുണ്ട്. മുഴുവൻ തീർഥാടകരും ഇന്നലെ വൈകീേട്ടാടെ ഹജ്ജ് ക്യാമ്പിൽ എത്തിയിട്ടുണ്ട്. ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴിയാണ് ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നും ഹജ്ജ് നിർവഹിക്കാൻ തീർഥാടകർ മക്കയിലെത്തുന്നത്. എന്നാൽ ഹജ്ജി​െൻറ ചരിത്രത്തിൽ ഇതുവരെ ഇത്ര വലിയ വനിത സംഘം ഹജ്ജ് നിർവഹിക്കാൻ എത്തിയിട്ടില്ല. ഭർത്താവോ, രക്തബന്ധമുള്ള ബന്ധുവോ (മെഹ്റം) തുണയില്ലാതെ ഹജ്ജിന് സഊദി സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ, ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഈ നയത്തിൽ സർക്കാർ മാറ്റം വരുത്തിയത്. ഈ കാറ്റഗറിയിൽ ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്ന 1308 പേരിൽ 1124 പേരും കേരളത്തിൽ നിന്നാണ്. ഇവർക്ക് മക്കയിലും മദീനയിലും ഒരു കെട്ടിടത്തിൽതന്നെ താമസ സൗകര്യവും ഒരുക്കും. മിനയിലെ ട​െൻറുകളിലും ഇവർ ഒരുമിച്ചായിരിക്കും താമസിക്കുക. കേരളത്തിൽനിന്ന് പുറപ്പെട്ടിട്ടുള്ള വനിത വളൻറിയർമാരുടെ സേവനവും ഇവർക്ക് ലഭ്യമാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story