Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാന സർവിസുകൾ സാധാരണ...

വിമാന സർവിസുകൾ സാധാരണ നിലയിലായി

text_fields
bookmark_border
നെടുമ്പാശ്ശേരി: വ്യാഴാഴ്ച ഓപറേഷനൽ ഏരിയയിൽ വെള്ളം കയറിയതിെനത്തുടർന്ന് രണ്ടുമണിക്കൂർ വിമാനത്താവളത്തിലെ വിമാന സർവിസുകൾ നിർത്തിവെച്ചെങ്കിലും വെള്ളിയാഴ്ച സാധാരണപോലെ നടന്നു. ഇടുക്കിയിൽനിന്നുള്ള വെള്ളം നിയന്ത്രണാതീതമായി ഒഴുകിയെത്തിയാെല ഇനി പ്രശ്നങ്ങൾക്ക് സാധ്യതയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. രാത്രി എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ പ്രത്യേക നിരീക്ഷണസമിതി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്. വ്യാഴാഴ്ച വിമാനം മുടങ്ങിയതിനാൽ ഇവിടെനിന്ന് പുറപ്പെടാൻ കഴിയാതിരുന്ന 410 ഹാജിമാർ ക്യാമ്പിൽ തുടരുകയാണ്. ഇവർക്ക് പോകാനുള്ള വിമാനം രാത്രി വൈകിയെത്തി സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചിയിലെ പ്രത്യേക സാഹചര്യങ്ങളിൽ മുന്നൊരുക്കമെന്ന നിലയിൽ ഇൻഡിഗോ വെള്ളിയാഴ്ചയും ഏതാനും സർവിസ് റദ്ദാക്കി. വെള്ളിയാഴ്ച പുലർച്ചയുള്ള ദുൈബ-കൊച്ചി, മുംബൈ-കൊച്ചി, പുണെ-കൊച്ചി, രാത്രി 11.15നുള്ള ബംഗളൂരു-കൊച്ചി എന്നിവയും ഇവിടെനിന്ന് പുറപ്പെടേണ്ട പുലർച്ചയുള്ള പുണെ, മുംബൈ, ഡൽഹി, ബംഗളൂരു, രാത്രിയിലെ ബംഗളൂരു എന്നിവയാണ് റദ്ദാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story