Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫെഡറല്‍ ബാങ്ക്...

ഫെഡറല്‍ ബാങ്ക് വാര്‍ഷിക പൊതുയോഗം

text_fields
bookmark_border
കൊച്ചി: ഫെഡറല്‍ ബാങ്കി​െൻറ 87ാമത് വാര്‍ഷിക പൊതുയോഗം ആലുവയില്‍ നടന്നു. ചെയര്‍മാന്‍ നിലേഷ് ശിവ്ജി വികംസേ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍, ഡയറക്ടര്‍മാർ, ഓഹരി ഉടമകൾ എന്നിവർ പങ്കെടുത്തു. ഓഹരി ഉടമകള്‍ക്ക് 50 ശതമാനം ലാഭ വിഹിതം പ്രഖ്യാപനം, ബാങ്കി​െൻറ ചില സ്വതന്ത്ര ഡയറക്ടര്‍മാരുടെ നിയമനവും പുനർനിയമനവും, ടയര്‍ ടു, ദീര്‍ഘകാലം, മസാല, ഹരിത എന്നിങ്ങനെ ബോണ്ടുകള്‍, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളോ മറ്റ് കടപത്ര സെക്യൂരിറ്റികളോ മുഖേന മൊത്തത്തില്‍ 8,000 കോടി വരെ വിതരണം ചെയ്യുന്നത് ഉൾപ്പെടെ പ്രമേയങ്ങള്‍ക്ക് ഓഹരി ഉടമകളില്‍നിന്ന് അംഗീകാരം തേടി.
Show Full Article
TAGS:LOCAL NEWS 
Next Story