Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്നൂര്‍ ഡെൻറല്‍...

അന്നൂര്‍ ഡെൻറല്‍ കോളജില്‍ ശിൽപശാല

text_fields
bookmark_border
മൂവാറ്റുപുഴ: അന്നൂര്‍ ഡ​െൻറല്‍ കോളജില്‍ 'റേഡിയോഗ്രഫിക് ഇൻറര്‍പ്രെട്ടേഷന്‍' എന്ന വിഷയത്തില്‍ ശിൽപശാല നടത്തി. അമൃത മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ഓേങ്കാളജിസ്റ്റ് ഡോ. വെസ്ലി എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബി. വിവേക് ക്ലാസുകള്‍ നയിച്ചു. കോളജ് അഡ്മിനിസ്ട്രേറ്റിവ് ചെയര്‍മാന്‍ ടി.എസ്. റഷീദ്, പ്രിന്‍സിപ്പൽ ഡോ. ജിജു ജോര്‍ജ് ബേബി, വൈസ് പ്രിന്‍സിപ്പൽ ഡോ. ലിസ ജോര്‍ജ്, ഓറല്‍ പത്തോളജി വിഭാഗം മേധാവി ഡോ. രേഖ കൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കൗൺസിൽ യോഗം മൂവാറ്റുപുഴ: കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കൗൺസിൽ യോഗം ശനിയാഴ്ച രാവിലെ 9.3ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. ജില്ല വൈസ് പ്രസിഡൻറ് വി.പി. ബേബി സ്വാഗതം പറയും. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ അവാർഡ് വിതരണം നിർവഹിക്കും. സംസ്ഥാന പ്രസിഡൻറ് ജി. മോഹനൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ജില്ല സെക്രട്ടറി വി.ഒ. പൗലോസ് റിപ്പോർട്ടും ട്രഷറർ പി.ജി. മോഹനൻ കണക്കും അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story