Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ സി.ഡി.എസ്...

നഗരസഭ സി.ഡി.എസ് വിജിലൻസ് ഗ്രൂപ് രൂപവത്​കരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭ സി.ഡി.എസി​െൻറ ആഭിമുഖ്യത്തിൽ വിജിലൻസ് ഗ്രൂപ് രൂപവത്കരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയുന്നതിനും സ്ത്രീ-ശിശുസൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനുമായി കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വയംസന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് വിജിലൻസ് ഗ്രൂപ്. ഓരോ വാർഡിലും അഞ്ച് മുതൽ 10 വരെ അംഗങ്ങളാണ് ഗ്രൂപ്പിലുണ്ടാകുക. മൊബൈൽ ആപ്ലിക്കേഷൻ വഴി ഗ്രൂപ്പിനെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ നെജില ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വൽസ പൗലോസ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ കെ.ജെ. സേവ്യർ, ജയകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. തുടർന്ന് താലൂക്ക് ലീഗൽ സർവിസസ് സൊസൈറ്റി സെക്രട്ടറി ജിമ്മി ജോസ്, ഷമീർ എന്നിവർ നിയമബോധന ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story