Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിനിമംകൂലി പട്ടികയിൽ...

മിനിമംകൂലി പട്ടികയിൽ ഉൾപ്പെടുത്തണം

text_fields
bookmark_border
അമ്പലപ്പുഴ: പാചക, കാറ്ററിങ് തൊഴിലാളികളെ മിനിമംകൂലി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കണം. ഈ ആവശ്യമുന്നയിച്ച് തൊഴിൽമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള പാചക കാറ്ററിങ് തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.കെ. ജയറാം അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹൻദാസ്, യൂനിയൻ ജില്ല സെക്രട്ടറി പി.എച്ച്. കബീർ, വൈസ് പ്രസിഡൻറ് കെ.ആർ. ശശിപാലൻ, ജോയൻറ് സെക്രട്ടറി റജികുമാർ, ട്രഷറർ എസ്. നൗഷാദ്, സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ, ബി. ബഷീർ, ആർ. രാജേഷ്, ബി. അജയകുമാർ, എസ്. നൗഷാദ്, ഹസൻകുഞ്ഞ്, വി.പി. മോഹനൻ എന്നിവർ സംസാരിച്ചു. പെർമിറ്റ് പുതുക്കാതെ സര്‍വിസ് നടത്തിയ ബസ് പിടികൂടി ചേര്‍ത്തല: പെർമിറ്റ് കാലാവധി കഴിഞ്ഞ് പുതുക്കാതെ സര്‍വിസ് നടത്തിയ വോള്‍വോ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി 1,03,700 രൂപ പിഴയടപ്പിച്ചു. ടാക്സ് അടക്കാതെയും പെർമിറ്റ് കാലാവധി കഴിഞ്ഞിട്ട് പുതുക്കാതെയും പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത എസ്.ആര്‍.എം ട്രാവത്സി​െൻറ പേരിലുള്ള ബസാണ് മാരാരിക്കുളത്ത് നടത്തിയ വാഹനപരിശോധനക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ടി. കിഷോര്‍കുമാര്‍, എം.വി.ഐമാരായ എ. സന്തോഷ്‌കുമാര്‍, ജോസ് ആൻറണി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇതരസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ ടൂറിസ്റ്റ് പെര്‍മിറ്റ് നേടിയ ശേഷം സമാന്തര സര്‍വിസ് നടത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. തിരുവല്ലയില്‍നിന്ന് ചെന്നൈ വഴി പോണ്ടിച്ചേരിയിലേക്കാണ് ബസ് സര്‍വിസ് നടത്തിയിരുന്നത്. ഇവിടെനിന്ന് പോകുന്ന യാത്രക്കാരുമായി മടങ്ങിയെത്തണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നും ഇടക്കുനിന്ന് ആളെ കയറ്റിയിരുന്നതായും ഏഴിന് ബസി​െൻറ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരുന്നതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന സമയത്ത് ബസില്‍ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് തുടര്‍യാത്രക്ക് സൗകര്യം ഒരുക്കിയശേഷം ബസ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. പെര്‍മിറ്റില്‍ ചെക്ക്‌പോസ്റ്റിലെ സീല്‍ പതിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. 98,700 രൂപ റോഡ് നികുതിയിനത്തിലും 5000 രൂപ പിഴയുമായാണ് ഈടാക്കിയത്. തുടർന്നും പരിശോധന തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയൻറ് ആര്‍.ടി.ഒ കെ. മനോജ് പറഞ്ഞു. പെട്ടിഓട്ടോ ഇടിച്ച് വാഹനങ്ങൾ തകർന്നു തുറവൂർ: പെട്ടിഓട്ടോ മൂന്ന് വാഹനങ്ങൾ ഇടിച്ചുതകർത്തു. കുത്തിയതോട് കെ.എസ്.ഇ.ബിയുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് തകർന്നത്. കഴിഞ്ഞദിവസം രാത്രി കുത്തിയതോട് കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടുനീങ്ങിയ ജീപ്പ് സമീപത്ത് പാർക്കുചെയ്തിരുന്ന അസി. എൻജിനീയറുടെ ഇരുചക്ര വാഹനത്തിനുമുകളിലേക്ക് ഇടിച്ചുകയറി കാനയിൽ കുടുങ്ങി. പെട്ടിഒാട്ടോ മറ്റൊരു ഓട്ടോയും ഇടിച്ചുതകർത്തു. ആർക്കും പരിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story