Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയ്​റ്റീൻ...

കയ്​റ്റീൻ കമ്പനിക്കെതിരായ സമരം പിൻവലിച്ചു

text_fields
bookmark_border
അരൂർ: വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ചെമ്മീൻതൊണ്ട് സംസ്കരണ (കയ്റ്റീൻ കമ്പനി) ശാലകൾക്കെതിരെ മുക്കം െറസിഡൻറ്സ് അസോസിയേഷൻ നടത്തിവന്ന സമരം പിൻവലിച്ചു. ഒരു മാസമായി ഭാഗികമായി നിലച്ചുപോയ ചെമ്മീൻ വ്യവസായ രംഗം ഇനി മുതൽ സജീവമാകും. കയ്റ്റീൻ കമ്പനികൾ രാസമാലിന്യം കലർന്ന മലിനജലം കായലിലേക്ക് ഒഴുക്കിവിട്ട് മത്സ്യസമ്പത്ത് നശിപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. കമ്പനികളിലേക്ക് ചെമ്മീൻ തൊണ്ടുമായി പോകുന്ന വാഹനങ്ങൾ സമരക്കാർ തടയുകയായിരുന്നു. സമരം അവസാനിപ്പിക്കാൻ ആലപ്പുഴ സബ് കലക്ടർ കൃഷ്ണ തേജ, എ.എം. ആരിഫ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം നടത്തിയിരുന്നു. 60 ദിവസത്തിനുള്ളിൽ കയ്റ്റീൻ കമ്പനികളിൽ ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്ന് സബ് കലക്ടർ കർശന നിർദേശം നൽകി. കമ്പനികൾ ശനിയാഴ്ച മുതൽ പ്രവർത്തിക്കാമെന്നും എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡി​െൻറ കർശന നിർദേശം യൂനിറ്റുകൾ പാലിക്കണമെന്നും വ്യവസ്ഥയിലുണ്ട്. കവചിത വാഹനങ്ങളിൽ മാത്രമേ ചെമ്മീൻതൊണ്ട് യൂനിറ്റുകളിൽ എത്തിക്കാൻ പാടുള്ളൂ എന്നും ധാരണയിലെത്തി. കഴിഞ്ഞ ദിവസം അരൂർ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻറ് വി. അമർനാഥി​െൻറ അധ്യക്ഷതയിലും അനുരഞ്ജന ചർച്ച നടത്തി. പഞ്ചായത്ത് അംഗം മോളി ജസ്റ്റിൻ, മുക്കം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരും പെങ്കടുത്തു. 60 ദിവസത്തിനുള്ളിൽ കയ്റ്റീൻ കമ്പനികളിൽ ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്നും മുക്കം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. സർക്കാറും ഇൻഡസ്ട്രീസ് അസോസിയേഷനും ഏർപ്പെടുത്തിയ നിബന്ധനകൾ കമ്പനി അധികൃതർ നടപ്പിലാക്കാൻ മോണിറ്ററിങ് കമ്മിറ്റിയും നിലവിൽ വന്നു. പുനരുപയോഗ ദിനമായി ആചരിച്ചു അരൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി നടത്തുന്ന ഹരിതോത്സവം അഞ്ചാം ഘട്ടം വിദ്യാലയങ്ങളിൽ പുനരുപയോഗ ദിനമായി ആചരിച്ചു. പാഴ്വസ്തുക്കളും പ്ലാസ്റ്റിക്കുകളുംകൊണ്ട് കൗതുക വസ്തുക്കളും ബാഗുകൾ, സഞ്ചികൾ, അലങ്കാര സാധനങ്ങൾ എന്നിവയും കുട്ടികൾ നിർമിച്ചു. തുറവൂർ പഞ്ചായത്ത് എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് ജഗദമ്മയുടെ നേതൃത്വത്തിലാണ് കുട്ടികൾ പുനരുപയോഗ ദിനം ആചരിച്ചത്. മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്റർ അശോക്കുമാർ 'ഹരിതോത്സവ'ത്തെക്കുറിച്ചും പ്ലാസ്റ്റിക്കി​െൻറ പുനരുപയോഗ സാധ്യതയെക്കുറിച്ചും കുട്ടികൾക്ക് ക്ലാസെടുത്തു. അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ ചിരട്ടകളും മടലും മറ്റും ഉപയോഗിച്ച് കുട്ടികൾ കളിപ്പാട്ടങ്ങൾ നിർമിച്ചു. തുണികളിൽ ചിത്രവേലകൾ ചെയ്ത് പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു. എരമല്ലൂർ ഗവ. എൻ.എസ്.എൽ.പി സ്കൂളിലെ 'ഹരിതോത്സവം' പഞ്ചായത്ത് അംഗം ഗീത ദിനേശൻ ഉദ്ഘാ‍ടനം ചെയ്തു. ഹെഡ്മിസ്ട്രസ് സന്ധ്യ വി. പ്രഭു അധ്യക്ഷത വഹിച്ചു. സി.ആർ.സി ട്രെയിനർ എ. ജാസ്മിൻ, ഡി. പ്രശാന്ത്, ബിജു അയ്യപ്പൻ, പി.ജെ. സോണിയ, വി.എൻ. ശ്രീകുമാർ, ടി.എച്ച്. ജൻസില എന്നിവർ സംസാരിച്ചു. തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം അരൂർ: ഓൾ കേരള സ്ക്രാപ് വർക്കേഴ്സ് അസോസിയേഷൻ ജില്ലതല തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ഞായറാഴ്ച രാവിലെ പത്തിന് അരൂർ എൻ.എസ്.എസ് ഹാളിൽ നടക്കും. മാരാരിക്കുളം സി.െഎ വി.എസ്. നവാസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ് അസീസ് പായിക്കാട് അധ്യക്ഷത വഹിക്കും. പഴയ ഇരുമ്പ് സാധനങ്ങളും മറ്റും എടുക്കുന്ന ഉടമകൾക്കും തൊഴിലാളികൾക്കും ക്ഷേമനിധിയും മറ്റാനുകൂല്യങ്ങളും ഏർപ്പെടുത്താൻ സർക്കാർ തയാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story