Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ സരസ്സ്​​​ മേള;...

ദേശീയ സരസ്സ്​​​ മേള; അഞ്ചുലക്ഷം പേർ പ​െങ്കടുക്കും

text_fields
bookmark_border
െചങ്ങന്നൂർ: ഇൗ മാസം 14 മുതൽ 10 ദിവസം ചെങ്ങന്നൂരിൽ നടക്കുന്ന ദേശീയ സരസ്സ് മേളയിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള 300 സ്റ്റാൾ ആരംഭിക്കും. 14 സംസ്ഥാനത്തുനിന്നുമുള്ള ഫുഡ് കോർട്ടുകൾ മേളയിലുടനീളമുണ്ടാകും. പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം ഉണ്ടാകും. അമ്യൂസ്മ​െൻറ് പാർക്കും കാർണിവലും ഉണ്ടാകും. എല്ലാ ദിവസവും വിവിധ കലാപരിപാടികൾക്ക് പുറമെ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. 23ന് നടക്കുന്ന കുടുംബശ്രീ ഗ്രൂപ്പുകളുടെ മത്സരങ്ങൾ സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ പങ്കെടുക്കും. അന്നേദിവസം നടക്കുന്ന എം.എൽ.എ അവാർഡ് നൈറ്റിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പ്രശസ്തി തെളിയിച്ച വ്യക്തികളെയും ആദരിക്കും. അഞ്ചുലക്ഷം പേർ കാണാൻ എത്തുന്നതായി പ്രതീക്ഷിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമായിരിക്കും. ബിസിനസ് ഇന്ത്യ ഗ്രൗണ്ട്, കിഴക്കേനട ഭാഗങ്ങളിൽ പാർക്കിങ് ക്രമീകരണം ഉണ്ടാകും. എല്ലാ ഭാഗത്തും സി.സി ടി.വി ഉൾപ്പെടെയുള്ള സുരക്ഷ ക്രമീകരണം ഏർപ്പെടുത്തും. രാത്രിയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവിസുകളും നടത്തും. 13ന് വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ 1000 കുടുംബശ്രീ വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും. വാർത്തസമ്മേളനത്തിൽ സജി ചെറിയാൻ എം.എൽ.എ, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ സുജ ഈപ്പൻ, അസി. ജില്ല മിഷൻ കോഓഡിനേറ്റർ പി. സുനിൽ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. വിവേക് എന്നിവർ പങ്കെടുത്തു. സരസ്സ് മേള; കൂട്ടയോട്ടം ഇന്ന് ചെങ്ങന്നൂർ: ദേശീയ സരസ്സ് മേളയുടെ പ്രചാരണത്തി​െൻറ ഭാഗമായി ചെങ്ങന്നൂർ നഗരത്തിലും മാന്നാറിലും സ്കൂൾ, കോളജ് വിദ്യാർഥികൾ പങ്കെടുക്കുന്ന കൂട്ടയോട്ടം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം നന്ദാവനം ജങ്ഷനിൽ സമാപിക്കും. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്യും. മാന്നാർ പരുമല ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം സ്റ്റോർ ജങ്ഷനിൽ സമാപിക്കും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ഫ്ലാഗ് ഓഫ് ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story