Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ടേകാൽ കിലോ...

രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: ഒാേട്ടാറിക്ഷയിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിവന്ന രണ്ടുപേർ പിടിയിൽ. തിരുവല്ല കുറ്റപ്പുഴ വാലുപറമ്പിൽ വീട്ടിൽ ബിനോയ് ചാക്കോ (34), ചീരംചിറ ഭഗവതിപ്പറമ്പിൽ വീട്ടിൽ സുനിൽകുമാർ (മസ്താൻ -39) എന്നിവരാണ് ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡി​െൻറ പിടിയിലായത്. രണ്ടേകാൽ കിലോ കഞ്ചാവും കണ്ടെടുത്തു. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടി​െൻറ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. തകഴി സ്മൃതിമണ്ഡപത്തി​െൻറ സമീപത്തുനിന്ന് പിടികൂടിയ ബിനോയിയുടെ ഓട്ടോയിൽനിന്ന് കാൽ കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ബിനോയിക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സുനിൽകുമാർ പരിശോധനക്ക് എത്തിയ സംഘത്തെ കണ്ട് മറ്റൊരു ഓട്ടോറിക്ഷയിൽ വെട്ടിച്ചുകടന്നുവെങ്കിലും തിരുവല്ല ഇടിഞ്ഞില്ലം ജങ്ഷനിൽവെച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവൻറിവ് ഓഫിസർമാരായ എം. ബൈജു, എൻ. സതീശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. രവികുമാർ, കെ.ജി. ഓംകാർനാഥ്, ടി. ജിയേഷ്, എൻ.പി. അരുൺ, കെ.ബി. ബിപിൻ, വി.എ. അഭിലാഷ്, വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു. ADD ചെങ്ങന്നൂർ: ഡാമുകൾ തുറന്നതോടെ പമ്പ, അച്ചൻകോവിലാറുകളിലെ ജലനിരപ്പ് ഉയർന്നു. ചെങ്ങന്നൂർ നഗരസഭ അങ്ങാടിക്കൽ കുറ്റിച്ചിറക്കടവിൽ അഞ്ച് വീടുകൾ വെള്ളത്തിലായി. ശാസ്താംകുളങ്ങര കുറ്റിയിൽ ഭാഗത്ത് 16 വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇതുകൂടാതെ ഇടനാട്, മംഗലം, കോലാമുക്കം, മുണ്ടൻകാവ്, തിരുവൻവണ്ടൂർ നന്നാട്, ഇരമല്ലിക്കര, കല്ലിശ്ശേരി, പ്രയാർ, കുത്തിയതോട്, കുന്നേൽ ഭാഗം, വെണ്മണി ശാർങ്ഗക്കാവ്, പുലക്കടവ്, പടിഞ്ഞാറേ തുരുത്തി എന്നീ പ്രദേശങ്ങളിൽ വെള്ളം കരകവിഞ്ഞു. രാത്രിയിൽ ജലനിരപ്പ് കൂടുതൽ ഉയരാനാണ് സാധ്യത.
Show Full Article
TAGS:LOCAL NEWS 
Next Story