Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവർഷക്കെടുതി: തകർന്ന ...

കാലവർഷക്കെടുതി: തകർന്ന റോഡുകൾക്ക് 1.66 കോടി

text_fields
bookmark_border
കൂത്താട്ടുകുളം: കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾക്ക് 1.66 കോടി അനുവദിച്ചു. പിറവം നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ പൊതുമരാമത്ത് ഡിവിഷനിൽപെട്ട 12 റോഡുകൾക്കാണ് തുക ലഭിച്ചതെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. പുനരുദ്ധാരണത്തിനും സംരക്ഷണഭിത്തി നിർമാണത്തിനുമാണ് തുക അനുവദിച്ചത്. പെരുവംമൂഴി-പിറവം റോഡിന് 15 ലക്ഷം, പിറവം-കൊച്ചുപള്ളി-കൊള്ളിക്കൽ റോഡിന് 15 ലക്ഷം, രാമമംഗലം-തൊടുപുഴ റോഡിന് 15 ലക്ഷം, കൂത്താട്ടുകുളം-രാമപുരം റോഡിന് 25 ലക്ഷം, ഇലഞ്ഞി-നെല്ലൂരുപാറ റോഡിന് 10 ലക്ഷം, വാളിയപ്പാടം-മാറാടി റോഡിന് 15 ലക്ഷം, പാമ്പാക്കുട-കീഴ് മുറി റോഡിന് 20 ലക്ഷം, മാമല-പിറവം റോഡിന് 10 ലക്ഷം എന്നിങ്ങനെ എട്ട് റോഡുകളുടെ പുനരുദ്ധാരണത്തിന് 125 ലക്ഷം അനുവദിച്ചു. കഴിക്കാട്ടുകുന്ന്-മണ്ണത്തൂർ റോഡ്, മുത്തലപുരം-ഇടയാർ റോഡ് എന്നിവയുടെ ചിപ്പിങ് കാർപറ്റ് ഇടുന്നതിന് 10 ലക്ഷം വീതവും മണീട് കേഴാകുറ്റി ഇടക്കുസമീപം റോഡ് തകർന്ന കുളത്തിലേക്ക് ഇടിഞ്ഞുവീണ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുന്നതിന് ആറുലക്ഷം രൂപയും ആലപുരം-വെട്ടിക്കൽ റോഡിലെ തകർന്ന കലുങ്കി​െൻറ പുനർനിർമ്മാണത്തിന് 15 ലക്ഷവുമടക്കം ആകെ 1.66 കോടിയാണ് അനുവദിച്ചതെന്ന് എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story