Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വന സാന്നിധ്യമായി മാര്‍ മനത്തോടത്ത്

text_fields
bookmark_border
കൊച്ചി: പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വീടൊഴിയേണ്ടിവന്നവര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വനത്തി​െൻറ ഇടയസാന്നിധ്യമായി എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്. കാഞ്ഞൂര്‍, കാലടി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം കാഞ്ഞൂര്‍ സ​െൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മാര്‍ മനത്തോടത്ത് അരമണിക്കൂറോളം ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിച്ചു. വീട് ഉപേക്ഷിക്കേണ്ടിവരുന്നവരുടെ വേദന വലുതാണെന്നും അവരുടെ സങ്കടങ്ങളില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍ തോടി​െൻറ പരിസരങ്ങളിലുള്ള 90 കുടുംബങ്ങളില്‍നിന്നുള്ള 234 പേരാണ് സ​െൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്നത്. 38 കുടുംബങ്ങളിലെ 70 പേര്‍ താമസിക്കുന്ന ചെങ്ങല്‍ സ​െൻറ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിലെ ക്യാമ്പിലും ബിഷപ് മാര്‍ മനത്തോടത്ത് സന്ദര്‍ശനം നടത്തി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അദ്ദേഹം പുതപ്പുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. അതിരൂപത വികാരി ജനറാളും കാഞ്ഞൂര്‍ സ​െൻറ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍, വൈസ് പ്രസിഡൻറ് വത്സ സേവ്യര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story