Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലിസുകാരനുനേരെ...

പൊലിസുകാരനുനേരെ കത്തിവീശിയ ആൾക്കുവേണ്ടി തിരച്ചിൽ ഊർജിതം

text_fields
bookmark_border
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്കുനേരെ ആക്രമണങ്ങൾ പതിവായി. ഡോക്ടറെ മർദിച്ചതി​െൻറ പിറ്റേ ദിവസംതന്നെ പൊലിസുകാരനുനേരെ കത്തിവീശി മൂന്നംഗ സംഘം ഭീതിപരത്തി. സംഭവത്തിൽ ആശുപത്രിയിലെ ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ വി.ബി റെജിമോന് പരിക്കേറ്റു. സംഭവത്തിലെ പ്രതികളായ മൂന്നംഗ സംഘത്തിനായി തിരച്ചില്‍ ഊർജിതമാക്കിയെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അത്യാഹിത വിഭാഗത്തില്‍ ചികിത്സക്കെത്തിയ വികലാംഗനും സംഘവുമാണ് ചികിത്സ വൈകിയെന്നാരോപിച്ച് അതിക്രമം നടത്തിയത്. ജീവനക്കാരെ അസഭ്യം പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം എയ്ഡ്പോസ്റ്റില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ എത്തിയ സിവില്‍ പൊലീസ് ഓഫിസര്‍ വി.ബി. റെജിമോന്‍ ഇവരെ ശാന്തരാക്കി എയ്ഡ്‌പോസ്റ്റിന് അടുത്തേക്ക് കൊണ്ടുവന്നെങ്കിലും പെട്ടെന്ന് പ്രകോപിതരായ സംഘം കത്തിവീശി മര്‍ദിക്കുകയുമായിരുന്നു. റെജിമോ​െൻറ മുതുകത്ത് പരിക്കേറ്റിട്ടുണ്ട്. ശരീരത്ത് കത്തികൊണ്ട് വരഞ്ഞു. കൂടാതെ ഇദ്ദേഹത്തി​െൻറ വലത് കൈപ്പത്തിയിലെ എല്ലിന് പൊട്ടലുമുണ്ട്. അക്രമണത്തിനുശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബുധനാഴ്ച ആശുപത്രിയിലെ സീനിയര്‍ റേഡിയോളജിസ്റ്റ് ഡോ. ജയേഷിനെ ഒരുസംഘം ആളുകൾ മർദിച്ച സംഭവവും ഉണ്ടായി. സംഭവത്തിൽ നാലുപേർ റിമാൻഡിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story