Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഞ്ചത്തൊട്ടിയിൽ രണ്ട് ...

ഇഞ്ചത്തൊട്ടിയിൽ രണ്ട് കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചു

text_fields
bookmark_border
കോതമംഗലം: ഇടുക്കി ഡാമി​െൻറ അഞ്ച് ഷട്ടറുകളും തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നേര്യമംഗലം കമ്പിലൈൻ ഭാഗത്തെ എട്ട് വീട്ടുകാരെയും . അവരുടെ ബന്ധുക്കളുടെ വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. വീടുകളിൽ വെള്ളം കയറാൻ സാധ്യത കണക്കിലെടുത്ത് രാത്രിയോടെയാണ് ഇവരെ വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഭൂതത്താൻകെട്ട് ഡാമിലെ വൈകീട്ടത്തെ ജലനിരപ്പ് 30.45 മീറ്ററിൽ നിന്നും 31 മീറ്ററായി ഉയർന്നിരിക്കുകയാണ്. പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ടപ്പുഴയിൽ വെള്ളം ഉയർന്ന് പാലവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കുടമുണ്ടയിൽ രണ്ട് കടയിലും സമീപത്തെ വീടുകളിലും വെള്ളം കയറി. വാഹനഗതാഗതം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story