Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചേരി ബേബി വധം:...

അഞ്ചേരി ബേബി വധം: ഹരജികൾ ​ഒാണാവധിക്കുശേഷം പരിഗണിക്കും

text_fields
bookmark_border
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തി​െൻറ പേരിലെടുത്ത കേസിൽനിന്ന് ഒഴിവാക്കണമെന്ന മന്ത്രി എം.എം. മണിയടക്കമുള്ളവരുടെ ഹരജികൾ ഹൈകോടതി ഒാണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മണിക്കും മറ്റുള്ളവർക്കും ബേബിയുടെ വധവുമായി അടുത്ത ബന്ധമുെണ്ടന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഒേട്ടറെ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി ഹരജിയിൽ കക്ഷിചേരാൻ ബേബിയുടെ സഹോദരൻ ജോർജ് കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, കെ.ജി. മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരും വിടുതൽ ഹരജികൾ നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story