Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
ഡിഗ്രി ഏകജാലകം: ഒന്നാം സപ്ലിമ​െൻററി അലോട്ട്മ​െൻറിൽ പ്രവേശനം 13ന് മുമ്പ് കോട്ടയം: എം.ജി സർവകലാശാല ഏകജാലകം വഴി ഡിഗ്രി പ്രവേശനത്തിന് ഒന്നാം സപ്ലിമ​െൻററി അലോട്ട്മ​െൻറ് ലഭിച്ച അപേക്ഷകർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മ​െൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ആഗസ്റ്റ് 13ന് വൈകീട്ട് 4.30ന് മുമ്പ് അലോട്ട്മ​െൻറ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. ആഗസ്റ്റ് 13നകം ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മ​െൻറ് റദ്ദാക്കും. അപേക്ഷ തീയതി ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2016 അഡ്മിഷൻ സപ്ലിമ​െൻററി-ഡിപ്പാർട്മ​െൻറ് മാത്രം) പരീക്ഷക്ക് പിഴയില്ലാതെ ആഗസ്റ്റ് 14 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർഫൈനോടെ ആഗസ്റ്റ് 17 വരെയും അപേക്ഷിക്കാം. നിലവിൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടക്കേണ്ട. പരീക്ഷ ഫലം 2017 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ നാലും ആറും സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്/ പഞ്ചവത്സരം- റഗുലർ ആൻഡ് സപ്ലിമ​െൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം. 2017 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.സി.എ (2016 അഡ്മിഷൻ റഗുലർ- അഫിലിയേറ്റഡ് കോളജുകൾ മാത്രം, 2011-2015 അഡ്മിഷൻ സപ്ലിമ​െൻററി-അഫിലിയേറ്റഡ് കോളജുകൾ ആൻഡ് സ്റ്റാസ്)/ ലാറ്ററൽ എൻട്രി കോഴ്സ് (2016 അഡ്മിഷൻ റഗുലർ/2013 - 2015 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ എൽ.ഡി ആൻഡ് ഐ.ഡി (റഗുലർ, ഇംപ്രൂവ്മ​െൻറ്, സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story