Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരിതബാധിതമേഖലകളില്‍...

ദുരിതബാധിതമേഖലകളില്‍ സേനാവിഭാഗങ്ങള്‍ കര്‍മനിരതം

text_fields
bookmark_border
കാക്കനാട്: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദുരിതബാധിതമേഖലകളില്‍ വിവിധ സേനാവിഭാഗങ്ങള്‍ നിലയുറപ്പിച്ചു. കരസേന വിഭാഗമായ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്, തീരദേശസേനയുടെ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം, ദേശീയ ദുരന്ത നിവാരണ സേന, നാവികസേന തുടങ്ങിയ വിഭാഗങ്ങളെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. പാലം, റോഡ് തുടങ്ങിയവ തകരുമ്പോള്‍ ഉടൻ ഗതാഗതം പുനഃസ്ഥാപിക്കുന്ന കരസേന വിഭാഗമായ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിനെ പറവൂര്‍ താലൂക്കിലെ ചേന്ദമംഗലത്താണ് നിയോഗിച്ചത്. 30 പേരാണ് സംഘത്തിൽ. പെരിയാറി​െൻറ പ്രധാന കൈവഴി കടന്നുപോകുന്ന പ്രദേശമായതിനാല്‍ വെള്ളത്തി​െൻറ കുത്തൊഴുക്ക് ശക്തിപ്രാപിക്കുന്ന പ്രദേശമാണ് ചേന്ദമംഗലം. മൂന്നുവീതം ബോട്ടുകള്‍, ഔട്ട് ബോര്‍ഡ് മോട്ടോര്‍, നങ്കൂരം, ഓരോ സെറ്റ് ബാറ്റില്‍ അസോള്‍ട്ട് ന്യുമാറ്റിക്, ത്രീമെന്‍ റെക്കി ബോട്ട്, റോപ്, 180 ലൈഫ് ജാക്കറ്റുകള്‍ എന്നിവയാണ് സംഘത്തി​െൻറ കൈവശമുള്ള പ്രധാന രക്ഷാ ഉപകരണങ്ങള്‍. ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗങ്ങളാണ് രംഗത്തുള്ളത്. ഇവരെ പൂർണമായി ആലുവ ഭാഗത്താണ് നിയോഗിച്ചത്. മൂവാറ്റുപുഴ റവന്യൂ ഡിവിഷനു കീഴിലെ ചേലാമറ്റം പ്രദേശത്താണ് 14 പേരടങ്ങുന്ന കോസ്റ്റ് ഗാര്‍ഡ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീം. ഒരു ജെമിനി ബോട്ട്, ഒരു ഒ.ബി.എം ബോട്ട്, 220 മീറ്റര്‍ റോപ്, 18 ലൈഫ് ജാക്കറ്റ് എന്നിവയാണ് സംഘത്തി​െൻറ കൈവശം. നാവികസേനയുടെ രണ്ട് ഗ്രൂപ്പുകളും സജ്ജമാണ്. അഞ്ച് മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷനു കീഴിലെ കീഴ്മാടും കടമക്കുടി പഞ്ചായത്തിലെ പിഴലയിലുമാണ് നിയോഗിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story