Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുരിക്കാശ്ശേരി...

മുരിക്കാശ്ശേരി ഉരുൾപൊട്ടൽ: രണ്ടുപേരെ കണ്ടെത്താനായില്ല

text_fields
bookmark_border
ഇടുക്കി: മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. വ്യാഴാഴ്ചയുണ്ടായ ദുരന്തത്തിൽ ഗൃഹനാഥ മുരിക്കാശ്ശേരി കരികുളത്തിൽ മീനാക്ഷി (93) മരിച്ചിരുന്നു. മകൾ ഉഷ (55), മകൻ രാജൻ (53) എന്നിവരെയാണ് കാണാതായത്. ഇവർക്കായി വെള്ളിയാഴ്ച രാവിലെ മുതൽ എക്സ്കവേറ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഫലംകണ്ടില്ല. വീടിന് സമീപം ഉണ്ടായിരുന്ന കിണർ ഉരുൾപൊട്ടലിൽ മൂടിപ്പോയിരുന്നു. ഇത് തുറന്ന് പരിശോധിക്കാൻ എക്സ്കവേറ്റർ എത്തിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ശ്രമം പരാജയപ്പെട്ടു. വീടി​െൻറയും വീട്ടുപകരണങ്ങളുടെയും ചില ഭാഗങ്ങൾ പെരിയാറി​െൻറ കരയിൽനിന്ന് ലഭിച്ചെങ്കിലും ശക്തമായ ഒഴുക്കും മഴയും കാരണം മുങ്ങൽ വിദഗ്ധർക്ക് പെരിയാറിൽ പരിശോധന നടത്താനായില്ല. തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച പുലർച്ച നാലിന് ഉണ്ടായ ഉരുൾപൊട്ടലിൽ മീനാക്ഷിയും കുടുംബവും താമസിച്ചിരുന്ന വീട് ഒലിച്ചുപോയിരുന്നു. രാവിലെ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ വീടിരുന്നിടത്തുനിന്ന് 300 മീറ്റർ താഴെ നിന്നാണ് മീനാക്ഷിയുടെ മൃതദേഹം ലഭിച്ചത്. കല്ലാർകുട്ടി അഞ്ചാം മൈലിൽ താമസിക്കുന്ന മീനാക്ഷിയുടെ മൂത്ത മകൻ ബാല​െൻറ വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story