Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴക്കെടുതി: കബനി,...

മഴക്കെടുതി: കബനി, കെ.ആർ.എസ്​ ഡാമുകൾ തുറന്നു

text_fields
bookmark_border
ബംഗളൂരു: കേരളത്തി​െൻറ അഭ്യർഥന മാനിച്ച്, കബനി അണക്കെട്ടിലെയും കെ.ആർ.എസ് അണക്കെട്ടിലെയും വെള്ളം കർണാടക തുറന്നുവിട്ടു. 75,000 ക്യുെസക്സ് ജലമാണ് കബനിയിൽനിന്ന് തുറന്നുവിടുന്നത്. കബനിയുടെ വൃഷ്ടിപ്രദേശമായ വയനാടൻ മേഖലയിലെ വെള്ളക്കെട്ടിന് ഇത് ഒരു പരിധിവരെ പരിഹാരമാവും. വയനാട്ടിൽനിന്ന് ഉത്ഭവിക്കുന്ന കബനി കിഴക്കോെട്ടാഴുകി മൈസൂരുവിലെ ടി. നരസിപുരയിൽവെച്ച് കാവേരിയിലാണ് ചേരുന്നത്. കാവേരിയുടെ ഉത്ഭവസ്ഥാനമായ കുടക് മേഖലയിലും കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ ശ്രീരംഗപട്ടണത്തെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടും തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞദിവസം ഫോണിൽ വിളിച്ച് പ്രളയവിവരങ്ങൾ തിരക്കിയതായും സഹായം വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രിയുടെ ഒാഫിസ് പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറഞ്ഞു. കർണാടക സർക്കാർ 10 കോടിയുടെ സഹായം നൽകും. വൊള്ളപ്പൊക്ക സഹായ ഉപകരണങ്ങളും ആവശ്യമായ മെഡിക്കൽ സേവനവും ഉടൻ കേരളത്തിലെത്തിക്കാൻ ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കറിന് മുഖ്യമന്ത്രി കുമാരസ്വാമി നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story