Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്മട്ടിപ്പാടത്തെ...

കമ്മട്ടിപ്പാടത്തെ ദുരവസ്ഥ: പരിഹാരമാർഗങ്ങൾ സമർപ്പിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: കമ്മട്ടിപ്പാടത്തെ എൺപതോളം കുടുംബങ്ങളുടെ ദുരവസ്ഥ അവസാനിപ്പിക്കുന്നതിന് പ്രായോഗിക കാര്യങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ഡിവിഷനൽ റെയിൽവേ മാനേജറും കലക്ടറും കൊച്ചി നഗരസഭ സെക്രട്ടറിയും ഉടൻ റിപ്പോർട്ട് നൽകണം. കേസ് സെപ്റ്റംബർ 11ന് എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. കൊച്ചി നഗരസഭയുടെ ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ ഡോ. ആർ. പൂർണിമ നാരായണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. മൂന്നുവശവും റെയിൽവേ ലൈനുകളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് കമ്മട്ടിപ്പാടത്തെ ജനങ്ങൾ താമസിക്കുന്നത്. ആറുമാസം മുമ്പ് റെയിൽവേ സിഗ്നൽ ലഭിക്കാത്തതുകാരണം ട്രെയിൻ വീടിനുമുന്നിൽ നിർത്തിയിട്ടപ്പോൾ ഹൃദ്രോഗിയായ ഒരാളെ ആശുപത്രിയിൽ എത്തിക്കാനാവാതെ മരിച്ചു. മഴക്കാലമായാൽ ഇവിടെ ജനജീവിതം സാധ്യമല്ല. എറണാകുളംപോലൊരു മെട്രോ നഗരത്തിൽ ഇത്രയും ദുരിതപൂർണമായ ജീവിതം നയിക്കുന്ന മറ്റൊരു സമൂഹമില്ലെന്നും പരാതിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒരുമിച്ചുള്ള പ്രവർത്തനം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story