Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമൂഹമാധ്യമങ്ങളില്‍...

സമൂഹമാധ്യമങ്ങളില്‍ അവധി പ്രഖ്യാപനം; ഓഫിസുകള്‍ പൂട്ടി ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടു

text_fields
bookmark_border
കാക്കനാട്: സമൂഹമാധ്യമങ്ങളിലെ അവധി പ്രഖ്യാപനത്തെത്തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ പന്ത്രണ്ടിലധികം സര്‍ക്കാര്‍ ഓഫിസുകള്‍ ഉച്ചക്കുശേഷം അടച്ചുപൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടു. അണക്കെട്ട് തുറക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഉച്ചക്കുശേഷം അവധിയാണെന്നായിരുന്നു വ്യാജ പ്രചാരണം. ഇതുകേട്ടപാടെ ഉദ്യോഗസ്ഥർ സ്ഥലം കാലിയാക്കി. എന്നാൽ, പ്രഖ്യാപനം വ്യാജമാണെന്ന് മനസ്സിലാക്കിയതോടെ ഏതാനും ചില ഓഫിസുകൾ വീണ്ടും തുറന്നു. വാര്‍ത്ത ചാനലുകളിലും ഉച്ചക്കുശേഷം അവധിയാണെന്ന വാര്‍ത്ത വന്നിരുന്നു. വ്യാജ വിവരമാണെന്ന് ബോധ്യപ്പെട്ടതിനത്തുടര്‍ന്ന്് വാർത്ത നല്‍കിയ ചാനലുകള്‍ പിന്‍വലിച്ചു. എന്നാല്‍, ചാനല്‍ വാര്‍ത്തയും ഉൾപ്പെടുത്തി അവധി പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഓഫിസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം പ്രചരിപ്പിച്ചതോടെ ജില്ല ഓഫിസര്‍മാർ ഉൾപ്പെടെ സ്ഥലം വിട്ടു. സിവില്‍ സ്റ്റേഷനിലെ ജില്ല മണ്ണ് സംരക്ഷണ വകുപ്പ്്, മൈനിങ് ഇറിഗേഷന്‍ എറണാകുളം ഡിവിഷന്‍, ജില്ല സാക്ഷരത മിഷന്‍, റീ സര്‍വേ ഓഫിസ്, ഭൂരേഖ സര്‍വേ കേന്ദ്രം, നെഹ്‌റു യുവകേന്ദ്രം, സഹകരണ വകുപ്പ് ഓഡിറ്റ് അസി. ഡയറക്ടറുടെ ഓഫിസ്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖല കേന്ദ്രം, താലൂക്ക് സ്റ്റാറ്റിറ്റിക്‌സ് ഓഫിസ്, മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഓഫിസ്-രണ്ട്, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ജില്ല മണ്ണ്് പര്യവേക്ഷണ കാര്യാലയം എന്നിവയാണ് ഉച്ചക്കുശേഷം പൂട്ടിയത്. എൺപതിലധികം ഓഫിസാണ് സിവില്‍ സ്റ്റേഷനിലുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story