Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊള്ളപ്പലിശ ഇടപാട്​...

കൊള്ളപ്പലിശ ഇടപാട്​ സംഘാംഗം അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും കൊള്ളപ്പലിശ ഇടപാട് നടത്തിയിരുന്ന സംഘത്തിലെ അംഗം പൊലീസ് പിടിയിൽ. തിരുനെൽവേലി സ്വദേശി ബാലശങ്കറിനെയാണ് (34) കായംകുളത്തുനിന്ന് കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 1,65,000 രൂപയും ഇടപാടുകാരുടെ ചെക്കുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. സംഘത്തിൽപെട്ട ചിലരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ആറുമാസമായി കായംകുളത്ത് റെയിൽവേ സ്റ്റേഷനുസമീപം തുണിക്കച്ചവടക്കാർ എന്ന വ്യാജേന ആഡംബരവീട് വാടകക്കെടുത്താണ് കേരളത്തിലെ ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നത്. തമിഴ്നാട്ടിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് കോടിക്കണക്കിന് രൂപയാണ് കേരളത്തിലെ വൻകിടക്കാർക്ക് നൽകിയിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി ഇരുന്നൂേറാളം സ്ഥാപനങ്ങൾക്കാണ് പണം പലിശക്ക് നൽകിയിരിക്കുന്നത്. വൻകിട ആശുപത്രികൾ, സ്കൂളുകൾ, ജ്വല്ലറികൾ, ടെക്സ്റ്റയിൽ ഷോപ്പുകൾ തുടങ്ങിയവർക്ക് വായ്പ നൽകിയിട്ടുണ്ട്. ചെന്നൈ സ്വദേശി മഹാരാജനാണ് സംഘത്തി​െൻറ തലവൻ. ജൂലൈ 21ന് മഹാരാജനെ ചെന്നൈയിൽനിന്ന് സംഘം അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നവഴി കോയമ്പത്തൂർ കാണിയൂർ ടോൾപ്ലാസക്ക് സമീപം മാരകായുധങ്ങളുമായി മുപ്പതോളം ആളുകൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് കൊച്ചി റേഞ്ച് െഎ.ജി വിജയ് സാക്കറെയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ പി.സി. സജീവ​െൻറ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കിയിരുന്നു. പൊലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ കരുമത്താംപെട്ടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയതിനെത്തുടർന്ന് കേരളത്തിൽനിന്ന് തിരുനെൽവേലിയിലേക്ക് കടന്ന പ്രതി കായംകുളത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് എസ്.െഎ പ്രേംകുമാർ, എ.എസ്.െഎമാരായ ഹരികുമാർ, ജോസഫ്, മാർഷൽ, സിവിൽ പൊലീസ് ഒാഫിസർമാരായ ഫ്രാൻസിസ്, മുഹമ്മദ് ലിഷാദ്, ജോൺ എന്നിവർ ചേർന്ന് ബാലശങ്കറിനെ അറസ്റ്റ് ചെയ്തത്. പനമ്പിള്ളിനഗർ സ്വദേശി ഫിലിപ് ജേക്കബ് സംഘത്തിൽനിന്ന് വാങ്ങിയ 40 ലക്ഷം രൂപ പലിശ സഹിതം തിരികെ നൽകിയിട്ടും ഇൗടായി നൽകിയ ഒന്നരക്കോടിയുടെ വോൾവോ കാറും ചെക്ക് ലീഫും മറ്റ് രേഖകളും തിരിെക നൽകാതിരുന്നതിനെത്തുടർന്ന് പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story