Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളപ്പൊക്കം: പറവൂരിൽ ...

വെള്ളപ്പൊക്കം: പറവൂരിൽ 7754 പേർ ദുരിതാശ്വാസ ക്യാമ്പിൽ

text_fields
bookmark_border
പറവൂർ: ഡാമുകൾ തുറന്നുവിട്ടതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പറവൂർ താലൂക്ക് ദുരിതത്തിൽ. ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പറവൂരിൽ. വെള്ളം തുറന്നുവിട്ട ആദ്യദിവസംതന്നെ പറവൂരിൽ 24 ക്യാമ്പുകൾ തുറന്നിരുന്നു. വെള്ളിയാഴ്ച 20 ക്യാമ്പുകൾകൂടി പുതുതായി ആരംഭിച്ചതോടെ എണ്ണം 44 ആയി. ഇവിടങ്ങളിൽ 2205 കുടുംബങ്ങളിലെ 7754 പേരെ പാർപ്പിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇരച്ചുകയറി വരുന്ന വെള്ളവും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണവും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി. താഴ്ന്ന പ്രദേശങ്ങളിലെ ചെറുപുഴകൾ കരകവിഞ്ഞൊഴുകി. വീടുകളിൽ വെള്ളം കയറിയതുമൂലം താമസക്കാർ കൈയിൽ എടുക്കാവുന്നവയുമായി വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും അഭയം തേടിയിരിക്കുകയാണ്. വിലപിടിച്ച വീട്ടുപകരണങ്ങളും വളർത്തുമൃഗങ്ങളും ഉപേക്ഷിച്ചാണ് പലരും സ്ഥലംവിട്ടത്. വെള്ളിയാഴ്ച രാവിലെ ജലനിരപ്പ് അൽപം കുറഞ്ഞെങ്കിലും ഉച്ചയോടെ വെള്ളം കയറി. ക്യാമ്പുകളിൽ ഭക്ഷണം, ചികിത്സ എന്നിവ ഏർപ്പാടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാതിരുന്നത് ജനരോഷം ഭയന്ന് -വി.ഡി. സതീശൻ പറവൂർ: ജില്ല കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടും മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാതിരുന്നത് ജനരോഷം ഭയന്നാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ. കേരള എൻ.ജി.ഒ അസോസിയേഷൻ പറവൂർ ബ്രാഞ്ച് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് മുഹമ്മദ് നൂർ അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, വത്സല പ്രസന്നകുമാർ, രമേഷ് ഡി. കുറുപ്പ്, കെ.ടി. ദേവസിക്കുട്ടി, കെ.എസ്. സുകുമാർ, എം.ജെ. തോമസ്, കെ.എ. വിനേഷ്, സി.ജി. ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.വി. പ്രമോദ് (പ്രസി), ജി. മഞ്ചേഷ് (സെക്ര), എ.ടി. ജിതിൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story