Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവയിൽ കരസേനയും...

ആലുവയിൽ കരസേനയും നാവികസേനയും എത്തി

text_fields
bookmark_border
ആലുവ: മേഖലയിൽ കനത്ത വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ സേനക്ക് പുറമെ സൈനികരും എത്തി. വെള്ളപ്പൊക്കം ദുരന്തമായി മാറിയാൽ നേരിടാനാണ് കരസേനയും നാവികസേനയും ക്യാമ്പ് ചെയ്യുന്നത്. ആലുവ പാലസ്, തോട്ടുമുഖം വൈ.എം.സി.എ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തയാറായിരിക്കുന്നത്. നിരവധി രക്ഷാ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചിരുന്നു. ആലുവ പാലസിലാണ് ദേശീയ ദുരന്തനിവാരണ സേന ക്യാമ്പ് ചെയ്യുന്നത്. ഫയര്‍ഫോഴ്‌സി​െൻറയും പൊലീസി​െൻറയും സുരക്ഷയും ആലുവയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. 32 പേരടങ്ങുന്ന ഒരു ട്രൂപ് സൈനികരെയാണ് വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിന് ചെന്നൈയില്‍നിന്ന് എത്തിച്ചിരിക്കുന്നത്. പ്രത്യേകം ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ഉള്‍പ്പെടെയുള്ള സംവിധാനവുമായാണ് ഇവരെത്തിയത്. കീഴ്മാട് പഞ്ചായത്തിലെ ഒറ്റപ്പെട്ട മേഖലകളിലേക്ക് ബോട്ടുമായി സൈന്യം പരിശോധന നടത്തുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെ പറവൂര്‍ ചേന്ദമംഗലത്തെ ക്യാമ്പിലേക്ക് സൈന്യം യാത്രതിരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഏഴ് പേരടങ്ങുന്ന നേവിയുടെ ഒരുയൂനിറ്റ് മുങ്ങല്‍ വിദഗ്ധരുടെ സംഘം ആലുവയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച ഏഴുപേരുടെ മറ്റൊരു യൂനിറ്റും ആലുവയിലെത്തി. മൂന്ന് ബോട്ട്, 20 ലൈറ്റ് ബോട്ട്, 40 ലൈഫ് ജാക്കറ്റ്, പ്രത്യേക റോപ്പുകള്‍, സ്‌കൂബ ടീം എന്നിവയെല്ലാം ആലുവയില്‍ സജ്ജമാണ്. ഏത് അടിയന്തര സാഹചര്യം നേരിടാനും സേനവിഭാഗങ്ങളും മറ്റുവിഭാഗവും തയാറായിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് പലതവണ ആലുവ പുഴക്ക് മുകളിൽ ഹെലികോപ്ടറിൽ നിരീക്ഷണ പറക്കൽ നടത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story