Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലശുദ്ധീകരണം ചെറിയ...

ജലശുദ്ധീകരണം ചെറിയ തോതിൽ വർധിപ്പിച്ചു; കുടിവെള്ള വിതരണം തടസ്സപ്പെടില്ല

text_fields
bookmark_border
ആലുവ: ജലശുദ്ധീകരണ ശാലയിൽ ശുദ്ധീകരണം ചെറിയ തോതിൽ വർധിപ്പിച്ചു. വ്യാഴാഴ്ചത്തെ അപേക്ഷിച്ച് പെരിയാറില്‍ ചളിയുടെ അളവ് കുറഞ്ഞതിനാലാണ് ശുദ്ധീകരണം കൂട്ടാനായത്. ഇതേതുടർന്ന് കുടിവെള്ള വിതരണം തടസ്സപ്പെടാനുള്ള സാഹചര്യം ഒഴിവായിട്ടുണ്ട്. കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേതുടർന്ന് കലക്ടർ വിഷയത്തിൽ ഇടപെടുകയും ശുദ്ധീകരണശാലയിൽ എത്തുകയും ചെയ്തിരുന്നു. ആലുവയിലെ വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസറുടെ ഓഫിസിൽ കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പമ്പ് ഹൗസിൽനിന്നുള്ള കുടിവെള്ള വിതരണം നിർത്തിയിട്ടില്ലെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ദിേനന 290 ദശലക്ഷം ലിറ്റർ വെള്ളമാണ് ആലുവയിൽനിന്ന് വിതരണം ചെയ്യുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്. മൊത്തം ജലവിതരണത്തിൽ 20 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. വെള്ളിയാഴ്ച ചളിയുടെ അളവ് 130 എന്‍.ടി.യുവായി കുറഞ്ഞു. വ്യാഴാഴ്ച 400 എന്‍.ടി.യുവരെയായി ചളിയുടെ അളവ് വർധിച്ചിരുന്നു. അപ്പോള്‍ 30 ശതമാനത്തി​െൻറ കുറവാണ് ശുചീകരണത്തിൽ രേഖപ്പെടുത്തിയിരുന്നത്. ജനങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ വെള്ളം ശുദ്ധീകരിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് ജല അതോറിറ്റി ജീവനക്കാര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കുന്ന വെള്ളത്തില്‍ അഞ്ച് എന്‍.ടി.യുവില്‍ താഴെ മാത്രമാണ് ചളിയുടെ അളവ്. 225 എം.എല്‍.ഡി വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലക്കുള്ളത്. എന്നാൽ, ദിവസവും 290 എം.എല്‍.ഡി വെള്ളം ഇവിടെ ശുദ്ധീകരിച്ചിരുന്നു. വെള്ളിയാഴ്ച 240 എം.എല്‍.ഡി വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ സാധിെച്ചന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. ജല ഉപയോഗത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ആലുവ, കീഴ്മാട്, ചൂർണിക്കര, കളമശ്ശേരി, തൃക്കാക്കര, കൊച്ചി കോർപറേഷൻ, മുളവുകാട്, ഞാറക്കൽ, എളങ്കുന്നപ്പുഴ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്കാണ് ആലുവയിൽനിന്ന് കുടിവെള്ളമെത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story