Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right110 കുടുംബങ്ങളെ ...

110 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
പറവൂർ: വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് സത്താർ ഐലൻഡിൽനിന്ന് . ഇവരെയെല്ലാം കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. വടക്കേക്കര പഞ്ചായത്ത് മൂന്നാംവാർഡിലാണ് സത്താർ ഐലൻഡ് സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ടുവരെ ദ്വീപിൽ വെള്ളം കയറിയിട്ടില്ലെങ്കിലും രാത്രിയിലെ സാഹചര്യം പ്രവചനാതീതമായതിനെ തുടർന്നാണ് പൊലിസ് റവന്യൂ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത്. പെരിയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നതും കടലിനോട് ചേർന്നുകിടക്കുന്നതുമായ ദ്വീപാണ് സത്താർ ഐലൻഡ്. ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും ചെറിയ കാറുകളുംമാത്രം കയറാൻ കഴിയുന്ന പാലമാണ് ദ്വീപിലേക്കുള്ള ഏക മാർഗം. രാത്രി ഏതെങ്കിലും തരത്തിൽ ആപത്തുണ്ടായാൽ ഈ ചെറുപാലത്തിലൂടെയല്ലാതെ ആർക്കും പുറത്തിറങ്ങാൻ കഴിയില്ല. നിലവിലെ അസാധാരണ സാഹചര്യം ഐലൻഡിനെ മുക്കിക്കളയാൻ ഇടയുണ്ടെന്ന വിലയിരുത്തലാണ് പൊടുന്നനെയുള്ള നടപടിക്ക് കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story