Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പലിടിച്ച് ദുരന്തം:...

കപ്പലിടിച്ച് ദുരന്തം: ബോട്ട് തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

text_fields
bookmark_border
വൈപ്പിന്‍: പുറംകടലില്‍ കപ്പലിടിച്ച് മുങ്ങിയ മുനമ്പത്തെ ഓഷ്യാനിക് ബോട്ടിലെ കാണാതായ ഒമ്പത് തൊഴിലാളികള്‍ക്ക് വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള തിരച്ചില്‍ തുടരുന്നു. നാലാംദിവസമായ വെള്ളിയാഴ്ച പുനരാരംഭിച്ച തിരച്ചിലില്‍ നേവിയുടെ സോണാര്‍ സംവിധാനമുള്ള സത്‌ലെജ് എന്ന കപ്പലും ചേര്‍ന്നിട്ടുണ്ട്. ശബ്ദതരംഗങ്ങളുടെ സഹായത്തോടെ വെള്ളത്തി​െൻറ അടിത്തട്ടിലുള്ള വസ്തുക്കളെ തിരിച്ചറിയുന്ന സംവിധാനമാണ് സോണാര്‍. രാവിലെ മുതല്‍ ഇവ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. 24 മണിക്കൂറിനുശേഷം ക്രോഡീകരിച്ച് നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയും. കോസ്റ്റ് ഗാര്‍ഡി​െൻറ വിക്രം, ആര്യമാല്‍, നേവിയുടെ ഐ.എന്‍.എസ്, സുനൈന കപ്പലുകൾ വെള്ളിയാഴ്ചത്തെ തിരച്ചിലിനുണ്ടായിരുന്നു. ഫിഷറീസ് വകുപ്പി​െൻറ വൈപ്പിന്‍ അഴീക്കോട് സ്റ്റേഷനിലെ ഒന്നുവീതം പെട്രോള്‍ ബോട്ടും മുനമ്പം ബോട്ടുടമ സംഘത്തി​െൻറ നേതൃത്വത്തിലുള്ള അഞ്ച് ബോട്ടുകളും തിരച്ചിലില്‍ പങ്കെടുത്തു. അതിനിടെ, കാണാതായ തമിഴ്‌നാട് സ്വദേശികളുടെ ബന്ധുക്കളില്‍ ചിലരും കയറിയിരുന്നു. 14 പേരുമായി പുറപ്പെട്ട ബോട്ടിൽ തൃശ്ശൂര്‍ നാട്ടിക പുറംകടലില്‍ പുലര്‍െച്ച മൂന്നരയോടെ ആയിരുന്നു കപ്പലിടിച്ചത്. മൂന്നുപേര്‍ മരിക്കുകയും ഒമ്പതുപേരെ കാണാതാവുകയും ചെയ്തു. രക്ഷപ്പെട്ട രണ്ടുപേര്‍ ചികിത്സയിലാണ്. മാല്യങ്കര തറയില്‍ വീട്ടില്‍ ടി.പി. ഷിജു (45), തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ്കുമാര്‍ (32), ആരോക്യ ദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഏഴുദിവസം വരെ തിരച്ചില്‍ തുടരുമെന്നാണ് അറിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story