Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോ​ട്ട​ക്കാ​ട്ടു​ക​ര...

തോ​ട്ട​ക്കാ​ട്ടു​ക​ര അപകടം; ബൈക്കിൽ ബസിടിച്ചത്​ സിഗ്​നൽ കാത്തുനിൽക്കു​േമ്പാൾ

text_fields
bookmark_border
ആലുവ: തോട്ടക്കാട്ടുകരയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ബൈക്ക് യാത്രികർ സിഗ്നൽ കാത്തുനിൽക്കുേമ്പാൾ. അങ്കമാലി റോഡിലെ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കി​െൻറ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ ചെറായി ഗൗരീശ്വരം കൈരളി റോഡിൽ കിള്ളിക്കോടൻ വീട്ടിൽ അർജുൻ കെ. ഷാജി (25), പറവൂർ മന്നം കരീപ്പറമ്പ് നികർത്തിൽ വീട്ടിൽ അഭിഷേക് (23) എന്നിവരാണ് മരിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് മുന്നിൽ നിർത്തിയ ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബൈക്കിൽ തട്ടിയതെന്നാണ് ബസ് ഡ്രൈവറുടെ മൊഴി. ബ്രേക്ക് നഷ്ടമായെന്ന മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. അപകടസ്ഥലത്തുനിന്ന് ട്രാഫിക് സ്റ്റേഷനിലേക്ക് ബസ് ഓടിച്ചാണ് പോയതെന്നും ഈ സമയം ബ്രേക്ക് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. അപകടസ്ഥലത്തുനിന്ന് 15 മീറ്ററോളം മുന്നോട്ട് മാറിയാണ് ബസ് നിന്നത്. അർജുനാണ് ബൈക്ക് ഓടിച്ചിരുന്നത്. അഭിഷേക് അപകടസ്ഥലത്തുതന്നെ മരിച്ചു. അർജുനെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണപ്പെട്ടു. ഇരുവരും ആർ.ബി.എൽ ബാങ്കി​െൻറ റീജനൽ ഓഫിസിലെ ജീവനക്കാരാണ്. അർജുനി​െൻറ മൃതദേഹം രാജഗിരി ആശുപത്രിയിലും അഭിഷേകി​െൻറ മൃതദേഹം ആലുവ ജില്ല ആശുപത്രിയിലുമാണ്. ശനിയാഴ്ച രാവിലെ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story