Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജല സാക്ഷരതയില്‍...

ജല സാക്ഷരതയില്‍ കേരളസമൂഹം പിന്നിൽ -മന്ത്രി മാത്യു ടി. തോമസ്

text_fields
bookmark_border
കൊച്ചി: ജല സാക്ഷരതയില്‍ കേരളസമൂഹം പിന്നിലെന്ന് മന്ത്രി മാത്യു ടി. തോമസ്. കൊച്ചിയില്‍ കുപ്പിവെള്ള നിര്‍മാതാക്കളുടെ സംഘടനയായ കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ (കെ.പി.ഡി.എ) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവൻ നിലനിർത്താൻ ആവശ്യമായ ജലം മലിനമാക്കുന്നത് ജീവന്‍ അപഹരിക്കുന്നതിന് തുല്യമാണ്. നദികള്‍, തോടുകള്‍, കുളങ്ങള്‍, കനാലുകള്‍, തടാകങ്ങള്‍ എന്നിവ മലിനമാക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കുന്ന തരത്തില്‍ പുതിയ നിയമം സര്‍ക്കാര്‍ പാസാക്കിയതായും അദ്ദേഹം പറഞ്ഞു. സംഘടനയുടെ ലോഗോ പ്രകാശനവും അംഗത്വ വിതരണവും ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന ജനറല്‍ ബോഡിയില്‍ പ്രസിഡൻറ് രാജീവ് മേനോന്‍, മുഖ്യ രക്ഷാധികാരി ജേക്കബ് അബ്രഹാം, സെക്രട്ടറി ഇ.പി. വിബിന്‍, ട്രഷറര്‍ തമീസ് മുഹമ്മദ് എന്നിവർ ചുമതലയേറ്റു. ഉപയോഗശൂന്യമായ കുപ്പികള്‍ സംഘടനയുടെ നേതൃത്വത്തില്‍ വില നല്‍കി തിരിച്ചെടുക്കുന്ന പദ്ധതി കൊച്ചിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് രാജീവ് മേനോന്‍ പറഞ്ഞു. ഓള്‍ കേരള ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡൻറ് വി. അയ്യപ്പന്‍ നായര്‍, ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ പ്രസിഡൻറ് ബാദുഷ കടലുണ്ടി, ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള പ്രസിഡൻറ് വിജീഷ് വിശ്വനാഥന്‍, കേരള ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ.എം. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story