Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആമ്പല്ലൂര്‍...

ആമ്പല്ലൂര്‍ പഞ്ചായത്തില്‍ ജനസമ്പര്‍ക്ക പരിപാടി

text_fields
bookmark_border
മുളന്തുരുത്തി: പഞ്ചായത്ത് വിജിലന്‍സ് വാരാചരണ ഭാഗമായി ആമ്പല്ലൂര്‍ പഞ്ചായത്തില്‍ ജനസമ്പര്‍ക്കം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹന‍​െൻറ നേതൃത്വത്തിലെ പരിപാടിയിൽ ജനങ്ങളുടെ വിവിധ അപേക്ഷകളില്‍ പരിഹാരമുണ്ടാക്കി. കെട്ടിട നിർമാണത്തിന് അനുമതിപത്രം, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ വിതരണം ചെയ്തു. പഞ്ചായത്ത് നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ച് ഭരണസമിതി ജനങ്ങളുടെ അഭിപ്രായം തേടി. പ്ലാസ്റ്റിക് മാലിന്യം നേരിടാൻ പഞ്ചായത്ത് തയാറാക്കിയ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് വൈസ് പ്രസിഡൻറ് പി.കെ. മനോജ് കുമാര്‍ അറിയിച്ചു. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനുള്ള പദ്ധതികളുടെ ഭാഗമായി നിർമിച്ച യോഗാ സ​െൻറര്‍ ഈമാസം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥലപരിമിതിയുള്ളവര്‍ക്ക് നിലം നികത്തി വീട് വെക്കാൻ അപേക്ഷ പഞ്ചായത്ത് റവന്യൂ അധികൃതര്‍ക്ക് കൈമാറും. വിജിലന്‍സ് വാരാചരണ ഭാഗമായി സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ലിജോ ജോസ്, പഞ്ചായത്ത് അംഗം ലേഖാ ജോണ്‍ എന്നിവര്‍ വിജയികളായി. സെക്രട്ടറി ബി. സമീന, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഷൈജാ അഷ്‌റഫ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ബീനാ മുകുന്ദന്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം.ബി. ശാന്തകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story