Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോസ്​റ്റർ പ്രദർശനം

പോസ്​റ്റർ പ്രദർശനം

text_fields
bookmark_border
കൊച്ചി: വിജ്ഞാൻ വികാസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കീഴിെല ദി പാറ്റേൺ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ 12 മുതൽ 19 വരെ ഭഗവദ്ഗീത ആസ്പദമാക്കി സംഘടിപ്പിക്കും. തൃപ്പൂണിത്തുറ പേട്ട കോലത്തേരി റോഡിൽ കൃഷ്ണലീലയിലാണ് എട്ട് ദിവസം നീളുന്ന പ്രദർശനം. ഭഗവദ്ഗീതയിലെ പ്രധാന സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാകും പ്രദർശനമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രദർശനത്തോടനുബന്ധിച്ച് ആധുനികയുഗത്തിനുള്ള ഗീതജ്ഞാനം, അനന്തതയെ ഉത്തേജിപ്പിക്കൽ, അധ്യാപനവും അധ്യാപകരും വിദ്യാർഥികളും മനോഭാവവും അഭിരുചിയും പരിധിയിൽനിന്ന് പരിധിയില്ലായ്മയിലേക്ക് എന്നീ വിഷയങ്ങളിൽ പ്രത്യേക സെഷനുകളും ഉണ്ടാകും. കെ.എൽ. മോഹനവർമ, ഡോ. സുവർണ നാലപ്പാട്ട്, കൈരളി നാരായണൻ, പ്രസന്നവർമ, പ്രഫ. എൻ.ആർ. മേനോൻ, എസ്. അനന്തനാരായണൻ, ലളിത പ്രസാദ്, ഡോ. ലീല രാമമൂർത്തി, മീന വിശ്വനാഥൻ, സുമ രവീന്ദ്രൻ, ജയചന്ദ്രൻ പാലായിൽ എന്നിവർ പ്രഭാഷണം നടത്തും. ഭാരവാഹികളായ രാമചന്ദ്രമേനോൻ, കെ. മീര, മനോജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story