Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാർ തീരങ്ങളിൽ...

പെരിയാർ തീരങ്ങളിൽ അതിജാഗ്രത

text_fields
bookmark_border
കളമശ്ശേരി: ഇടുക്കി ഡാം ഷട്ടറുകൾ പൂർണമായും തുറന്നതോടെ ഏലൂർ, കളമശ്ശേരി ഭാഗങ്ങളിലെ പെരിയാർ തീരവാസികൾ ഭീതിയിൽ. ഇടമലയാർ ഷട്ടർ തുറന്നതി​െൻറ വെള്ളപ്പൊക്കം തലേദിവസം ഉയർന്നതിൽനിന്ന് കാര്യമായ വ്യത്യാസമില്ലാതെ നിലനിന്നെങ്കിലും ഇടുക്കി ഡാം തുറന്ന വാർത്ത പരന്നതോടെ പ്രദേശത്തുകാർ കൂടുതൽ ഭീതിയിലായി. തലേദിവസത്തെ വെള്ളപ്പൊക്കത്തിൽ ഏലൂരിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു. മൊത്തം പത്ത് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 409 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. പാതാളം, വലിയചാൽ, ഏലൂർ വടക്കുംഭാഗം, മഞ്ഞുമ്മൽ പത്തേലക്കാട്, കുറ്റിക്കാട്ടുകര ഇടമുള, ബോസ്കോ കോളനി എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് ക്യാമ്പുകളിൽ എത്തിച്ചത്. ഡി.എം.ഒ എസ്. ഷാജഹാൻ, പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, ഫയർഫോഴ്‌സ് ടെക്നിക്കൽ ഡയറക്ടർ ആർ. പ്രസാദ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഹെൽത്ത് മിഷൻ ഡയറക്ടർ, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി രാജു എന്നിവർ ക്യാമ്പുകളും ദുരിതബാധിത പ്രദേശങ്ങളും സന്ദർശിച്ചു. ഏലൂർ സർവിസ് സഹകരണ ബാങ്കി​െൻറ ഒരുലക്ഷം രൂപ സാമ്പത്തിക സഹായം ഏലൂർ നഗരസഭ അധ്യക്ഷ സി.പി. ഉഷക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story