Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേമ്പിലത്തോണി...

ചേമ്പിലത്തോണി തുഴഞ്ഞ്​ പാട്ടുപാടി കുഞ്ഞാത്തു വരുന്നു

text_fields
bookmark_border
ആലപ്പുഴ: അദ്വൈതി​െൻറ കുഞ്ഞാത്തു ഇനി ചേമ്പിലത്തോണി തുഴഞ്ഞുപോവുക മാത്രമല്ല, പാട്ടും പാടും. 66ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നമായ തുഴയേന്തിയ കാക്കക്ക് കുഞ്ഞാത്തു എന്ന പേരുനൽകിയ എ.എം. അദ്വൈത് കൃഷ്ണയും കുടുംബവും അതേ പേരിൽതന്നെ പാട്ടും പുറത്തിറക്കിയിരിക്കുകയാണ്. സീഡി പ്രകാശനം വ്യാഴാഴ്ച രാവിലെ 10ന് കലക്ടർ എസ്. സുഹാസ് നിർവഹിച്ചു. തുേമ്പാളി മാത ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ അദ്വൈതി​െൻറ അച്ഛൻ മോഹനൻ അമ്പാട്ടാണ് 'കുഞ്ഞാത്തൂ കുഞ്ഞാത്തൂ കുട്ടനാട്ടിലെ കുഞ്ഞുപെണ്ണേ കുഞ്ഞാത്തൂ...' ഗാനത്തിന് വരികൾ എഴുതിയത്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ഇൗണം നൽകിയ അജിത്ത് അനിഴം അദ്വൈതി​െൻറ അമ്മാവനാണ്. കാർത്തിക, െഎശ്വര്യ, െഎശ്വര്യ വിനോദ്, അജിത്ത് അനിഴം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. ഒാർക്കസ്ട്രേഷൻ അനിൽ സൗപർണികയും എഡിറ്റിങ് അകാശ് അനിൽകുമാറും നിർവഹിച്ചു. കുഞ്ഞാത്തു എന്ന പേരിൽ യുട്യൂബിലും ഗാനം ആസ്വദിക്കാം. അദ്വൈതി​െൻറ താൽപപര്യംമൂലമാണ് ഭാഗ്യചിഹ്നത്തിന് പേര് അയച്ചതും പാട്ട് എഴുതി ഇറക്കിയതും. ചേമ്പിലവഞ്ചി തുഴയുന്ന കാക്കയുടെ ചിത്രം കണ്ടപ്പോഴേ പാട്ട് ഇറക്കാം എന്ന ആശയം മനസ്സിൽ ഉടലെടുത്തിരുന്നെന്ന് അറവുകാട് ശ്രീദേവിക്ഷേത്രം പൂജാരിയായ മോഹനൻ പറഞ്ഞു. ഇതേ സ്കൂളിൽ 10ാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ അശ്വിൻ കൃഷ്ണയും കുഞ്ഞാത്തു എന്ന പേരുതന്നെയാണ് ഭാഗ്യചിഹ്നത്തിന് അയച്ചത്. നറുക്കെടുപ്പിലൂടെ അദ്വൈതിനെ തെരെഞ്ഞടുക്കുകയായിരുന്നു. അമ്മ അമ്പിളി മോഹനൻ ആലപ്പുഴ സബ് കോർട്ടിലെ സീനിയർ ഗ്രേഡ് ടൈപിസ്റ്റാണ്.
Show Full Article
TAGS:LOCAL NEWS 
Next Story