Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജുഡീഷ്യറി...

ജുഡീഷ്യറി വിമർശനത്തിന്‌ അതീതരല്ല -മന്ത്രി കെ. രാജു

text_fields
bookmark_border
ചാരുംമൂട്: ജുഡീഷ്യറി വിമർശനത്തിന്‌ അതീതരല്ലെന്ന് മന്ത്രി കെ. രാജു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ജി. പരമേശ്വരൻ നായരുടെ അഞ്ചാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടിക ജാതി-വർഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾപോലും ഇല്ലാതാക്കുന്ന ജുഡീഷ്യറിയുടെ വിധികൾക്കെതിരെ വിമർശനം ഉയർന്നുവരണം. കേന്ദ്രസർക്കാർ കേരളത്തോട് വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നത്. മഴക്കെടുതിയുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് കേന്ദ്രത്തിേൻറത്. റേഷൻ വിതരണത്തിലും ഇതേ നയമാണ്. ഫെഡറൽ സംവിധാനത്തി​െൻറ കടക്കൽ കത്തിവെക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. പൊരുതി നേടിയ നേട്ടങ്ങൾ എല്ലാം ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാറെന്നും മന്ത്രി പറഞ്ഞു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം കെ. ചന്ദ്രനുണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജി. സോഹൻ, പി.ആർ. കൃഷ്ണൻ നായർ, കെ.ജി. സദാശിവൻ, കെ. കൃഷ്ണൻകുട്ടി, എസ്. അരുൺ, നൗഷാദ് എ. അസീസ് എന്നിവർ സംസാരിച്ചു. പ്രതിഭകളായ വിദ്യാർഥികളെ മന്ത്രി ആദരിച്ചു. മാര്‍ച്ചും ധര്‍ണയും നടത്തി ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാന്‍ തൊഴിലാളികളുടെ ഐക്യനിര ഉണ്ടാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. എ.ഐ.ടി.യു.സി ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാര്‍ നയത്തിനെതിരെ ഐ.എന്‍.ടി.യു.സി അടക്കം സമരമുഖത്ത് അണിനിരന്നതിനാലാണ് ആ ഭരണം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. തൊഴില്‍ നിയമഭേദഗതിക്കെതിരെ എ.ഐ.ടി.യു.സി അടക്കമുള്ള തൊഴിലാളി സംഘടനകള്‍ നടത്തിവരുന്ന പ്രക്ഷോഭത്തില്‍ ബി.എം.എസുകൂടി ചേരണമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് എ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു. പി.വി. സത്യനേശന്‍, ജി. പുഷ്പരാജന്‍, ഡി.പി. മധു, എ. അജികുമാര്‍, എ.എം. ഷിറാസ്, പി.യു. അബ്ദുൽ കലാം, ആര്‍. പ്രസാദ്, വി.എം. ഹരിഹരന്‍, ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.ജെ. ആൻറണി, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ടി.കെ. ചക്രപാണി, വി.സി. മധു, ഇ.എം. സന്തോഷ്, യു. ദിലീപ്, എം.ഡി. സുധാകരന്‍, വി. പ്രസാദ്, ബി. നസീര്‍, പി.ജി. രാജപ്പന്‍, ബി. ഉണ്ണികൃഷ്ണപിള്ള, ജി. വിജയന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. അളവുതൂക്ക ക്രമക്കേട്: കൺട്രോൾ റൂം തുറന്നു ആലപ്പുഴ: ഓണം, ബലിപെരുന്നാൾ ആഘോഷത്തി​െൻറ ഭാഗമായി ഉപഭോക്തൃസംരക്ഷണം കാര്യക്ഷമാക്കാൻ ലീഗൽ മെട്രോളജി വകുപ്പി​െൻറ കൺട്രോൾ റൂം ആരംഭിക്കുന്നു. 13 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ: 0477 2230647, 8281698037.
Show Full Article
TAGS:LOCAL NEWS 
Next Story