Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ്​ ഭീതി...

തെരുവുനായ്​ ഭീതി ഒഴിയുന്നില്ല; നിരവധി പേരെ ആക്രമിച്ചു

text_fields
bookmark_border
മാവേലിക്കര: നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഇടപ്പോൺ, വെൺമണി, വെട്ടിയാർ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ ആറുമുതല്‍ എട്ടര വരെയാണ് നായ് ഓടിനടന്ന് ആളുകളെ കടിച്ചത്. ഇടപ്പോണ്‍ കുരിശുംമൂട്, ആറ്റുവ, വെട്ടിയാര്‍ പാലത്തിന് സമീപം, വെണ്‍മണി പുലക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ക്ക് കടിയേറ്റത്. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും പേപ്പട്ടി കടിച്ചു. പിന്നീട് വെണ്‍മണി പെട്രോള്‍ പമ്പിന് സമീപം പേപ്പട്ടിയെ നാട്ടുകാര്‍ കൊന്നു. മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: ബിജു (42), സ്മിത മാത്യു (40), സുധര്‍മ (48), പുഷ്പ (51), സുരേന്ദ്രന്‍ (54), ജയിംസ് (61), വിദ്യാകൃഷ്ണന്‍ (15), മോഹനന്‍ (60). ഇടപ്പോൺ ജങ്ഷൻ വഴി പോയ മത്സ്യത്തൊഴിലാളിയെയും തെരുവുനായ് ആക്രമിച്ചു. തുടർന്ന് റോഡുവഴി കിഴക്കോട്ട് ഓടിമറഞ്ഞു. നായെ പിന്തുടർന്ന് നാട്ടുകാർ പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആറ്റുവ മേഖലയിൽ നിരവധി പേരെ തെരുവുനായ് കടിച്ചു മുറിവേൽപിച്ചതായി പറയുന്നു. നായ് പേവിഷം ഏറ്റതി​െൻറ ലക്ഷണങ്ങൾ കാട്ടിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇടപ്പോൺ ജങ്ഷൻ കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ െപരുകിയതായും രാത്രി ഇവയുടെ കൂട്ടം ചേർന്നുള്ള ആക്രമണം പതിവാണെന്നും നാട്ടുകാർ പറഞ്ഞു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കരൂർ, മാളിേയക്കൽ, പനക്കൽപാലം, പുറക്കാട്, മുരുക്കോലി, ഹെൽത്ത് സ​െൻറർ, അമ്പലപ്പുഴ ഗവ. ആശുപത്രി, ഇരട്ടക്കുളങ്ങര എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story